Tag: accident

Total 424 Posts

അകലാപ്പുഴയിൽ ഫൈബർ വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കൊയിലാണ്ടി: അകലാപ്പുഴയിൽ ഞായറാഴ്ച വൈകീട്ട് ഫൈബർ വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മുചുകുന്ന് സ്വദേശി കേളോത്ത് മീത്തല്‍ താമസിക്കും പുതിയോട്ടില്‍ അസൈനാറിന്റെ മകന്‍ അഫ്‌നാസിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇരുപത്തിരണ്ടു വയസായിരുന്നു. വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. അഫ്നാസും മൂന്ന് സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന ഫൈബർ വള്ളമാണ് അകലാപ്പുഴയിൽ മറിഞ്ഞത്. മൂന്ന് പേരെ സമീപത്തെ ബോട്ടിലുണ്ടായിരുന്നവർ

ബെെക്കുകൾ കൂട്ടിയിടിച്ച് ​ഗുരുതരമായി പരിക്കേറ്റു; ചികിത്സയിലായിരുന്ന മൂടാടി പാലക്കുളം സ്വദേശിയായ പത്തൊമ്പതുകാരൻ മരിച്ചു

കൊയിലാണ്ടി: ബൈക്കപകടത്തിൽ ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്ന പാലക്കുളം സ്വദേശിയായ യുവാവ് മരിച്ചു. പാലക്കുളം കരിയാരിപ്പൊയിൽ താമസിക്കും താവോടി ഷംനാദ് ആണ് മരണപ്പെട്ടത്. 19 വയസാണ്. വ്യാഴാഴ്ച രാത്രി നടക്കാവിൽ വച്ച് ഷംനാദ് സഞ്ചരിച്ച സ്കൂട്ടറും മറ്റൊരു ബെെക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ​ഗുരുതരമായി പരിക്കേറ്റ ഷംനാദിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ

വിനോദയാത്രാ സംഘം സഞ്ചരിച്ച കാർ കൊടുവള്ളിയിൽ വെച്ച് തലകീഴായി മറിഞ്ഞു; ഏഴ് പേർക്ക് പരിക്ക്

കൊടുവള്ളി: നെല്ലാംകണ്ടിയില്‍ കാര്‍ തലകീഴായി മറിഞ്ഞ് ഏഴ് പേര്‍ക്ക് പരിക്ക്. ഗൂഡല്ലൂരിലേക്ക് വിനോദയാത്ര പോയി മടങ്ങുകയായിരുന്ന പാലക്കാട് കുമ്പിടി സ്വദേശികളായ ഏഴുപേര്‍ക്കാണ് പരിക്കേറ്റത്. കുമ്പിടി സ്വദേശി ജാസിം (37), ജാസിമിന്റെ ടെക്‌സ്‌റ്റൈല്‍സില്‍ ജോലി ചെയ്യുന്ന രഞ്ജിത്ത്, അഭിജിത്ത്, സിറാജ്, സ്വാലിഹ്, അനസ്, അഖിലേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേശീയപാതയില്‍

തെരുവുനായ റോഡിന് കുറുകെ ചാടി വടകര ചെക്കോട്ടി ബസാറില്‍ ബൈക്കപകടം; മുയിപ്പോത്ത് സ്വദേശിയ്ക്ക് ഗുരുതര പരിക്ക്

വടകര: തെരുവുനായ റോഡിനു കുറുകെ ചാടി ബൈക്കുകള്‍ മറിഞ്ഞ് രണ്ടിടത്തായി രണ്ടു പേര്‍ക്കു പരുക്ക്. ചൊവ്വാഴ്ച വൈകുന്നേരം വടകര ചെക്കോട്ടി ബസാറിലുണ്ടായ അപകടത്തില്‍ മുയിപ്പോത്ത് ചങ്ങരോത്ത് കണ്ടി വിജേഷിനാണ് പരുക്കേറ്റത്. ഇടതു കാല്‍ ഒടിഞ്ഞതു കൊണ്ട് ശസ്ത്രക്രിയ വേണ്ടി വന്നു. തലയ്ക്കും കൈയ്ക്കും പരുക്കേറ്റിട്ടുണ്ട്. വിജേഷിനെ ആദ്യം വടകര ആശുപത്രിയിലും പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും

മാനന്തവാടിയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള കെഎസ്ആര്‍ടിസിയുമായി കൂട്ടിയിടിച്ചു; സ്കൂട്ടർ യാത്രികരായ അച്ഛനും മകനും മരിച്ചു

വയനാട്: പനമരത്ത് കെഎസ്ആര്‍ടിസി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രക്കാരായ അച്ഛനും മകനും മരിച്ചു. കല്‍പ്പറ്റ പെരുന്തട്ട സ്വദേശി മുന്നോടന്‍ എം സുബൈര്‍ സഅദി (42), മകന്‍ മിദ്ലാജ് (13) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് 5.45 ന് പനമരം-മാനന്തവാടി റോഡില്‍ കാപ്പംചാല്‍ പഴയ വില്ലേജ് ഓഫീസിന് സമീപം വെച്ചാണ് അപകടമുണ്ടായത്. പനമരത്ത് നിന്ന് സ്‌കൂട്ടറില്‍

ഡ്രൈവര്‍ ഉറങ്ങിപ്പോയി; കൊടുവള്ളിയില്‍ മിനി ലോറി ഇലക്ട്രിക് പോസ്റ്റുകളില്‍ ഇടിച്ച് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക്

കൊടുവള്ളി: കൊടുവള്ളിയില്‍ മിനി ലോറി ഇലക്ട്രിക് പോസ്റ്റുകളില്‍ ഇടിച്ച് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക്. കര്‍ണാടകയില്‍ നിന്നും പഴവര്‍ഗ്ഗങ്ങളുമായി കോഴിക്കോട്ടേക്ക് പോവുകയായിരുന്ന മിനി ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ദേശീയപാതയില്‍ ഓമശ്ശേരി റോഡ് ജംഗ്ഷനില്‍ ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ ആയിരുന്നു അപകടം നടന്നത്. പരിക്കേറ്റവരെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് നിഗമനം. summary: in

റോഡിന് കുറുകെ കാട്ടുപന്നിചാടി; താമരശേരിയില്‍ ബൈക്ക് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക്

താമരശ്ശേരി: കട്ടിപ്പാറ വെട്ടി ഒഴിഞ്ഞതോട്ടം അങ്ങാടിക്ക് സമീപം റോഡിന് കുറുകെ കാട്ടുപന്നിചാടിയതിനെ തുടര്‍ന്ന് ബൈക്ക് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക്. ബൈക്ക് യാത്രക്കാരായ കട്ടിപ്പാറ ചെമ്പ്രകുണ്ട ബംഗ്ലാവ് കുന്ന് അബ്ദുള്‍ സലീം, കട്ടിപ്പാറ ഹൈസ്‌കൂളിന് സമീപം വാടകയ്ക്ക് താമസിക്കുന്ന മുഫസില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പൂനൂരില്‍ ബേക്കറി ജീവനക്കാരാണ് ഇരുവരും. ജോലി കഴിഞ്ഞ് മടങ്ങവെയായിരുന്നു അപകടം. അബ്ദുള്‍ സലീമിന്റെ

മുഫീദിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലില്‍ ജന്മനാട്; കൊയിലാണ്ടിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച ഹില്‍ബസാര്‍ സ്വദേശിയുടെ മൃതദേഹം ശനിയാഴ്ച ഖബറടക്കും

കൊയിലാണ്ടി: മുഫീദിന്റെ അപ്രതീക്ഷിതമായ മരണത്തിന്റെ നടുക്കത്തിലാണ് ജന്മനാടായ ഹില്‍ബസാര്‍. കഴിഞ്ഞ നാള്‍ വരെ തങ്ങളുടെ മുന്നില്‍ ഊര്‍ജ്ജസ്വലനായി നടന്ന ഇരുപത്തിയൊന്നുകാരന്‍ ഒരുനിമിഷം കൊണ്ട് ഇല്ലാതായി എന്ന വാര്‍ത്ത ഉള്‍ക്കൊള്ളാന്‍ മുഫീദിന്റെ ജന്മനാടിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇന്ന് രാവിലെ പതിനൊന്നരയോടെ ഉണ്ടായ വാഹനാപകടത്തിലാണ് മുഫീദിന് ദാരുണാന്ത്യം സംഭവിച്ചത്. കൊയിലാണ്ടി ബി.ഇ.എം യു.പി സ്‌കൂളിന് സമീപത്തുണ്ടായ അപകടത്തിലാണ് മുഫീദ്

സ്‌കൂള്‍ ബസ്സുമായി കൂട്ടിയിടിക്കാതിരിക്കാന്‍ വെട്ടിച്ചു, നിയന്ത്രണം നഷ്ടമായി കടയിലേക്ക് ഇടിച്ചു കയറി; വൈത്തിരിയിലെ അപകടത്തിന്റെ നടുക്കുന്ന സി.സി.ടി.വി ദൃശ്യം പേരാമ്പ്ര ന്യൂസ് ഡോട് കോമിന് (വീഡിയോ കാണാം)

കല്‍പ്പറ്റ: വൈത്തിരിയില്‍ വെള്ളിയാഴ്ച രാവിലെയുണ്ടായ ബസ് അപകടത്തിന്റെ സി.സി.ടി.വി ദൃശ്യം കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്. കോഴിക്കോട് നിന്ന് സുല്‍ത്താന്‍ ബത്തേരിക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ച് കയറുന്നതിന്റെ ദൃശ്യമാണ് പുറത്ത് വന്നത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. പോക്കറ്റ് റോഡില്‍ നിന്ന് പ്രധാന റോഡിലേക്ക് പ്രവേശിച്ച സ്‌കൂള്‍ ബസ്സുമായി കൂട്ടിയിടിക്കാതിരിക്കാനായി

കൊയിലാണ്ടിയിൽ ലോറി ബൈക്കിൽ ഇടിച്ച് അപകടം; മൂടാടി സ്വദേശിയായ ഇരുപത്തിയൊന്നുകാരൻ മരിച്ചു

കൊയിലാണ്ടി: ബൈക്കിൽ ലോറിയിടിച്ച് കൊയിലാണ്ടിയിൽ യുവാവിന് ദാരുണാന്ത്യം. മൂടാടി ഹിൽബസാർ കളരി വളപ്പിൽ മുഫീദ് ആണ് മരിച്ചത്. ഇരുപത്തിയൊന്ന് വയസ്സായിരുന്നു. ഇന്ന് രാവിലെ പതിനൊന്നരയോടെ കൊയിലാണ്ടി സിവിൽ സ്റ്റേഷന് സമീപമുള്ള ബി.ഇ.എം സ്കൂളിന് സമീപമാണ് സംഭവം. മുഫിദ് സഞ്ചരിച്ചിരുന്ന ബൈക്കിൽ ലോറി വന്നു തട്ടുകയായിരുന്നു. ബ്രേക്ക് പിടിച്ചെങ്കിലും ബൈക്ക് യാത്രികർ മറിഞ്ഞു വീഴുകയായിരുന്നു. ഇവരെ ഇടിച്ചിട്ട

error: Content is protected !!