Tag: accident
പെരുവട്ടൂരിൽ വെച്ച് അപകടത്തിൽ കൈക്ക് പരിക്കേറ്റു, കയ്യിലെ വള കാരണം പ്ലാസ്റ്റര്‍ ഇടാന്‍ കഴിഞ്ഞില്ല; ഓടിയെത്തി വള മുറിച്ച് നീക്കി കൊയിലാണ്ടി ഫയര്‍ ഫോഴ്‌സ് (വീഡിയോ കാണാം)
കൊയിലാണ്ടി: അപകടത്തില്‍ കൈക്ക് പരിക്കേറ്റ് പ്ലാസ്റ്ററിടാന്‍ കഴിയാതിരുന്നയാള്‍ക്ക് രക്ഷകരായി ഫയര്‍ ഫോഴ്‌സ്. നടേരി ഒറ്റക്കണ്ടം സ്വദേശി ഹരികൃഷ്ണനാണ് കൊയിലാണ്ടി ഫയര്‍ ഫോഴ്‌സ് രക്ഷകരായത്. ചൊവ്വാഴ്ച ഉച്ചയോടെ പെരുവട്ടൂര്‍ ഉജ്ജയിനിക്ക് സമീപമാണ് പിക്ക് അപ്പ് വാനും ബൈക്കും ഇടിച്ച് അപകടമുണ്ടായത്. തുടര്‍ന്ന് ബൈക്ക് യാത്രക്കാരനായ ഹരികൃഷ്ണനെ പരിക്കുകളുമായി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കൈക്കായിരുന്നു ഹരികൃഷ്ണന് പരിക്കേറ്റത്. എന്നാല്‍ കയ്യില്‍
രാമനാട്ടുകരയില്‍ ബസ് തട്ടി വയോധികന്‍ മരിച്ചു; ശരീരത്തിലൂടെ ടയര്‍ കയറിയിറങ്ങി; അപകടം സ്വകാര്യ ബസിന്റെ അശ്രദ്ധമായ ഡ്രൈവിംഗ് മൂലം (വീഡിയോ കാണാം)
രാമനാട്ടുകര: രാമനാട്ടുകര ദേശീയ പാതയില്‍ ബസ് സ്റ്റാന്‍ഡ് കവാടത്തില്‍ ബസ് തട്ടി വയോധികനു ദാരുണാന്ത്യം. രാമനാട്ടുകര മാന്ത്രിമ്മല്‍ മാന്ത്ര പടന്നയില്‍ കുട്ടായി ആണ് മരിച്ചത്. എഴുപത്തിയൊന്‍പത് വയസ്സായിരുന്നു. ഇന്ന് രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. കോഴിക്കോട് – പാലക്കാട് റൂട്ടിലോടുന്ന ഫാന്റസി ബസാണ് അപകടമുണ്ടാക്കിയത്. സ്റ്റാന്‍ഡിലേക്ക് കയറുമ്പോള്‍ കുട്ടായിയിലെ ഇടിയ്ക്കുകയായിരുന്നു. തിരക്കേറിയ റോഡിലൂടെ വളരെ അശ്രദ്ധമായി വാഹനമെടുക്കുകയും
ചാത്തമംഗലത്ത് മണല്‍ കയറ്റുന്നതിനിടെ ടിപ്പര്‍ മുന്നോട്ടു നീങ്ങി; ലോറിക്കടിയില്‍പെട്ട് അതിഥി തൊഴിലാളിയായ യുവാവ് മരിച്ചു, ഒരാള്‍ക്ക് പരുക്ക്
കോഴിക്കോട്: ടിപ്പര്‍ ലോറി മറിഞ്ഞ് അതിഥി തൊഴിലാളി മരിച്ചു. ഒരാള്‍ക്ക് പരുക്ക്. ബംഗാള്‍ സ്വദേശിയായ മുന്ന ആലം(24) ആണ് മരിച്ചത്. ലോറി ഡ്രൈവര്‍ രാജന്‍ ചൂലൂരിനാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ചാത്തമംഗലം കെട്ടാങ്ങലിലെ എം. സാന്‍ഡ് യൂണിറ്റിലാണ് അപകടമുണ്ടായത്. ടിപ്പറില്‍ എം സാന്‍ഡ് കയറ്റുന്നതിനിടെ വാഹനം ഉരുണ്ടുപോയി തൊട്ടടുത്ത ഗര്‍ത്തത്തിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ഗുരുതര പരിക്കേറ്റ
കുറ്റ്യാടി അമ്പലക്കുളങ്ങരയില്‍ നിയന്ത്രണംവിട്ട കാറിടിച്ച് മൂന്ന് കടകള്‍ തകര്‍ന്നു; ലക്ഷങ്ങളുടെ നാശനഷ്ടം
കുറ്റ്യാടി: അമ്പലക്കുളങ്ങരയില്‍ നിയന്ത്രണംവിട്ട കാറിടിച്ച് മൂന്ന് കടകള്‍ തകര്‍ന്നു. വയനാട്ടില്‍ നിന്നും കുറ്റ്യാടി ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് ഇടിച്ചത്. കാറിലുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ലക്ഷങ്ങളുടെ നാശനഷ്ടം കണക്കാക്കുന്നു. പുലര്‍ച്ചെയായിരുന്നു അപകടം. ഈ സമയത്ത് റോഡില്‍ ആരുമില്ലാത്തതിനാല്‍ അത്യാഹിതം ഒഴിവായി. കുനിയില്‍ ഹൈമ, കല്ലുപുരയില്‍ നാണു, തേന്മാവുള്ളതില്‍ ഗോവിന്ദന്‍ എന്നിവരുടെ കടയുടെ മുന്‍ഭാഗമാണ് തകര്‍ന്നത്. അപകടത്തെ തുടര്‍ന്ന്
സച്ചിന്‍ദേവ് എം.എല്‍.എയുടെ കാറിടിച്ച് സ്‌കൂട്ടറില്‍ സഞ്ചരിച്ച അച്ഛനും മകള്‍ക്കും പരിക്ക്
കോഴിക്കോട്: കെ.എം സച്ചിന്‍ദേവ് എം.എല്‍.എയുടെ കാറിടിച്ച് സ്‌കൂട്ടറില്‍ സഞ്ചരിച്ച അച്ഛനും മകള്‍ക്കും പരിക്കേറ്റു. താനൂര്‍ മൂസാന്റെ പുരക്കല്‍ ആബിദ് (42), മകള്‍ ഫമിത ഫര്‍ഹ (11) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ മലാപ്പറമ്പ് ബൈപാസിലായിരുന്നു സംഭവം. ഇരുവരേയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീണ ആബിദും മകളും സ്‌കൂട്ടറിന് അടിയില്‍പ്പെട്ടുപോയി.
മലപ്പുറത്ത് വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാൻ പോയ കുട്ടികളെ കാർ ഇടിച്ച് തെറിപ്പിച്ചു, ഗുരുതരമായി പരിക്കേറ്റ ഒമ്പതുവയസുകാരൻ മരിച്ചു
കോഴിക്കോട്: റോഡിലൂടെ നടന്ന് വരികയായിരുന്ന മൂന്ന് വിദ്യാർത്ഥികളെ പിന്നിൽ നിന്ന് കാർ ഇടിച്ച് തെറിപ്പിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു വിദ്യാർത്ഥി മരിച്ചു. ചെറുകപ്പള്ളി ശാഫിയുടെ ഒമ്പത് വയസുള്ള മകൻ മുഹമ്മദ് ഷയാൻ ആണ് മരിച്ചത്. ആനക്കയം ആമക്കാടിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. വീട്ട് സാധനങ്ങൾ വാങ്ങിക്കാൻ വേണ്ടി കടയിൽ പോയതായിരുന്നു
ടൂറിസ്റ്റ് വാനും ലോറിയും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റു; ചികിത്സയിലായിരുന്ന അയനിക്കാട് സ്വദേശിയായ കോഴിക്കോട് കലാഭവൻ നാടക സമിതി ഉടമ മരിച്ചു
പയ്യോളി: മഹീന്ദ്ര ടൂറിസ്റ്റ് വാനിൽ ടോറസ് ലോറി ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അയനിക്കാട് സ്വദേശിയായ യുവാവ് മരിച്ചു. കോഴിക്കോട് കലാഭവൻ നാടക സമിതി ഉടമ അയനിക്കാട് സുനിൽ നക്ഷത്രയാണ് മരിച്ചത്. 46 വയസാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30-ന് ദേശീയപാതയിൽ മൊകവൂരിൽ ആണ് അപകടം നടന്നത്. സൃഷ്ടി കൂമുള്ളി നാടകസമിതിയുടെ വാൻ കേടായതിനെ തുടർന്ന് അവരുടെ
ദേശീയപാതയില്‍ പയ്യോളിയില്‍ സ്വകാര്യ ബസ് ഇടിച്ച് സ്‌കൂട്ടര്‍ തകര്‍ന്നു; യാത്രികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
പയ്യോളി: ദേശീയപാതയില്‍ പയ്യോളിയില്‍ സ്‌കൂട്ടറില്‍ ബസ് ഇടിച്ച് അപകടം. യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. തിക്കോടി റഫ ഹൗസില്‍ റഹൂഫ് (56) ആണ് ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടത്. ബുധനാഴ്ച വൈകുന്നേരം 3.55 ഓടെ കോടതി ജങ്ഷനിലായിരുന്നു അപകടം നടന്നത്. പേരാമ്പ്ര ഭാഗത്തുനിന്നും ദേശീയപാതയിലേക്ക് കടന്ന സ്‌കൂട്ടറില്‍ വടകരയില്‍ നിന്നും കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസുമാണ് ഇടിക്കുകയായിരുന്നു.
അപകടത്തില്‍ പെട്ടത് പ്രദേശവാസികള്‍, കാണാതായത് മുചുകുന്ന് സ്വദേശിയെ; അകലാപ്പുഴയില്‍ തിരച്ചില്‍ തുടരുന്നു (വീഡിയോ കാണാം)
കൊയിലാണ്ടി: അകലാപ്പുഴയില്‍ ഞായറാഴ്ച വൈകീട്ട് ഫൈബര്‍ വള്ളം മറിഞ്ഞ് കാണാതായ യുവാവിനായുള്ള തിരച്ചില്‍ നേരം ഇരുട്ടിയിട്ടും തുടരുന്നു. മുചുകുന്ന് സ്വദേശി കേളോത്ത് മീത്തല്‍ താമസിക്കും പുതിയോട്ടില്‍ അസൈനാറിന്റെ മകന്‍ അഫ്‌നാസിനെയാണ് കാണാതായത്. ഇരുപത്തിരണ്ടുകാരനാണ് അഫ്‌നാസ്. Breaking News: അകലാപ്പുഴയിൽ ഫൈബർ വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി: വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക. ഇന്ന്
പുറക്കാട് അകലാപ്പുഴയില്‍ ഫൈബര്‍ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി
കൊയിലാണ്ടി: പുറക്കാട് അകലാപ്പുഴയില്‍ ഫൈബര്‍ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. ഞായറാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. Breaking News: അകലാപ്പുഴയിൽ ഫൈബർ വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി: വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക. നാല് പേര്‍ സഞ്ചരിച്ചിരുന്ന ഫൈബര്‍ വള്ളമാണ് മറിഞ്ഞത്. ഇവരില്‍ മൂന്ന് പേരെ രക്ഷപ്പെടുത്തിയെങ്കിലും ഒരാളെ കണ്ടെത്താന്‍ കഴിഞ്ഞില്ല.