Tag: accident
തുറന്നിട്ട ജനാലയിലൂടെ പുറത്തുവീണു; ദുബൈയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് നാദാപുരം സ്വദേശിനിയായ നാലര വയസുകാരി മരിച്ചു
നാദാപുരം: കെട്ടിടത്തിന്റെ ഒമ്പതാം നിലയില്‍ നിന്ന് വീണ് നാദാപുരം സ്വദേശിയായ പെണ്‍കുട്ടി മരിച്ചു. നാദാപുരം കുമ്മങ്കോട് മഠത്തില്‍ ജുനൈദിന്റെയും അസ്മയുടെയും മകള്‍ യാറ മറിയമാണ് (നാലര) മരിച്ചത്. ഖിസൈസിലാണ് സംഭവം. പാതി തുറന്നിട്ട ജനാലയിലൂടെ കുട്ടി പുറത്തേക്ക് വീഴുകയായിരുന്നു. ദുബൈയില്‍ ഖബറടക്കുമെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി അറിയിച്ചു.
താമരശ്ശേരി ചുരത്തില്‍ ലോറി താഴ്ചയിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്
താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്. ചുരം ഒന്നാം വളവില്‍ നിന്ന് ലോറി കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് 2.30 ഓടുകൂടിയാണ് സംഭവം നടന്നത്. ബീവറേജസ് കോര്‍പ്പറേഷന്റെ ലോഡുമായി വരികയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പേരാമ്പ്ര കുറ്റ്യാടി പാതയില്‍ ബസ്സും പോലീസ് ജീപ്പും ഇടിച്ച് അപകടം; യാത്രക്കാര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു
പേരാമ്പ്ര: പേരാമ്പ്ര- കുറ്റ്യാടി പാതയില്‍ ബസ്സും പോലീസ് ജീപ്പും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ 9.50 ഓടെയായിരുന്നു അപകടം നടന്നത്. കോഴിക്കോടു നിന്നും കുറ്റ്യാടിയിലേക്ക് പോവുകയായിരുന്ന രുദ്രം ബസ്സില്‍ കുഴിമ്പില്‍ പാലത്തുവെച്ച് നാദാപുരം സ്റ്റേഷനിലെ പോലീസ് ജീപ്പ് ഇടിക്കുകയായിരുന്നു. ബസ്സിന്റെ സൈഡ് വശവും ജീപ്പിന്റെ പുറകുവശവുമാണ് തട്ടിയതെന്ന് ബസ്സ് ഉടമ എ.സി. ബാബു പേരാമ്പ്ര ന്യൂസ്
ആദ്യം നടന്നത് ടിപ്പര്‍ലോറിയും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം, ബ്രേക്ക് നഷ്ടപ്പെട്ട പിക്കപ്പ് വാന്‍ മതിലിലിടിച്ച് രണ്ടാമത്തേത്, താമരശ്ശേരി ചുരത്തില്‍ തുടര്‍ച്ചയായുണ്ടായത് മൂന്ന് അപകടങ്ങള്‍; ചുരംപാതയില്‍ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു
താമരശ്ശേരി: താമരശ്ശേരി ചുരംപാതയില്‍ അപകട പരമ്പര. ബുധനാഴ്ച പകല്‍മാത്രം നടന്നത് മൂന്ന് അപകടങ്ങള്‍. രാവിലെ എട്ടരയോടെ എട്ടാംവളവിന് സമീപം ടിപ്പര്‍ലോറിയും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചായിരുന്നു ആദ്യ അപകടം. ഇരുവാഹനങ്ങളും റോഡില്‍നിന്ന് മാറ്റിയിടുന്നതുവരെ ഗതാഗതം തടസ്സപ്പെട്ടു. എട്ടേമുക്കാലോടെയായിരുന്നു രണ്ടാമത്തെ അപകടം നടന്നത്. ചുരംപാതയില്‍ അഞ്ചാംവളവിനും നാലാം വളവിനുമിടയില്‍ ബ്രേക്ക് നഷ്ടപ്പെട്ട പിക്കപ്പ് വാന്‍ മതിലില്‍ ഇടിക്കുകയായിരുന്നു. മൈസൂരുവില്‍നിന്നും
കൊടിയത്തൂരില്‍ നിയന്ത്രണംവിട്ട ലോറി വീടിനു മുകളിലേക്ക് ഇടിച്ചുകയറി അപകടം; തിരിച്ചിറക്കിയത് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍
കൊടിയത്തൂര്‍: മണ്ണെടുക്കുന്നതിനായി കൊണ്ടുവന്ന ഹിറ്റാച്ചി ലോറിയിലേക്ക് കയറ്റുമ്പോള്‍ നിയന്ത്രണം വിട്ട് ലോറി വീടിന്റെ മുകളിലേക്ക് പാഞ്ഞുകയറി. ചെറുവാടി തനെങ്ങപ്പറമ്പ് കോനോത്ത് സുഹറാബിയുടെ വീടിനു മുകളിലേക്കാണ് ഇന്നലെ ഉച്ചയോടെ വണ്ടി നിയന്ത്രണം വിട്ട് ഇടിച്ചുകയറിയത്. ആര്‍ക്കും കാര്യമായ പരിക്കുകളില്ല. വീടിന് നിസ്സാര കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വീടിന്റെ മുകളിലെത്തിയ വാഹനത്തെ മണിക്കൂറുകള്‍ ശ്രമിച്ചാണ് നാട്ടുകാരും തൊഴിലാളികളും ചേര്‍ന്ന് നീക്കിയത്.
‘മദ്യലഹരിയില്‍ റോഡില്‍ കിടന്നിരുന്ന ശ്രീജിത്തിന് മേലേക്ക് കാർ കയറി, പുറത്തേക്കെടുക്കുന്നതിനിടെ നാട്ടുകാർ വരുന്നത് കണ്ട് ഓടിരക്ഷപ്പെട്ടു’; നാദാപുരത്ത് യുവാവിന്റെ ദുരൂഹമരണത്തില്‍ സുഹൃത്തിന്റെ മൊഴി
നാദാപുരം: നാദാപുരത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ച കാസര്‍ഗോഡ് സ്വദേശിയുടെ മരണത്തില്‍ വഴിത്തിരിവ്. താന്‍ ഓടിച്ച കാറിടിച്ചാണ് ശ്രീജിത്തിന് അപകടമുണ്ടായതെന്ന് സുഹൃത്ത് സമീഷ് ടി ദേവ് പോലീസിന് മൊഴി നല്‍കി. ഇയാള്‍ കഴിഞ്ഞ ദിവസം സ്‌റ്റേഷനിലെത്തി കീഴടങ്ങിയിരുന്നു. നാദാപുരം പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. മാഹിയിലെ ബാറില്‍ വച്ച് പരിചയപ്പെട്ട ഇരുവരും സമീഷിന്റെ ഇന്‍സ്റ്റ്ഗ്രാം സുഹൃത്തായ യുവതിയെ കാണാനാണ്
കാസര്‍ഗോഡ് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു
കാസര്‍ഗോഡ്: നീലേശ്വരം കൊല്ലംപാറയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. കരിന്തളം സ്വദേശികളായ കെ.കെ. ശ്രീരാഗ്, കിഷോര്‍, കൊന്നക്കാട് സ്വദേശി അനുഷ് എന്നിവരാണ് മരണപ്പെട്ടത്. കെഎസ്ഇബി കരാര്‍ തൊഴിലാളികളാണ് മൂന്ന് പേരും. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ടിപ്പറുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന കരിന്തളം സ്വദേശി ബിനുവിനാണ് പരിക്കേറ്റത്. ഇദ്ദേഹം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍
ബാലുശ്ശേരിയില്‍ നിയന്ത്രണംവിട്ട കാര്‍ കടയിലേക്ക് ഇടിച്ചു കയറി അപകടം; രണ്ടുപേര്‍ക്ക് പരിക്ക്
ബാലുശ്ശേരി: ബാലുശ്ശേരി പോസ്റ്റോഫീസ് റോഡിനു സമീപം കടയിലേക്ക് കാര്‍ ഇടിച്ചുകയറി അപകടം. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെയോടെയാണ് സംഭവം നടന്നത്. കാറിടിച്ചതിനെത്തുടര്‍ന്ന് ഒരു സ്‌കൂട്ടറും തകര്‍ന്നിട്ടുണ്ട്. താമരശ്ശേരിഭാഗത്തുനിന്ന് വരികയായിരുന്ന കാര്‍ ബസിനെ മറികടക്കാന്‍ ശ്രമിച്ചപ്പോള്‍ റോഡരികിലെ മെറ്റല്‍ക്കൂമ്പാരത്തില്‍ കയറിയതാണ് അപകടത്തിന് കാരണമായത്. നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറില്‍ ഇടിച്ചശേഷം തൊട്ടടുത്ത കടയുടെ ഷട്ടറുകളും തകര്‍ത്തു. അപകടത്തില്‍
മാഹിയില്‍ മദ്യപിച്ച് വാഹനമോടിച്ച് സ്‌കൂട്ടര്‍ യാത്രികരെ ഇടിച്ചിട്ട് യുവതി; നടുറോഡില്‍ നാട്ടുകാര്‍ക്ക് നേരെ പരാക്രമം; ചോദ്യം ചെയ്തയാളുടെ മൊബൈല്‍ എറിഞ്ഞുടച്ചു
മാഹി: മദ്യലഹരിയില്‍ കാറോടിച്ച് ദമ്പതികളുടെ സ്‌കൂട്ടറിലിടിച്ച് യുവതി. ചോദ്യം ചെയ്ത നാട്ടുകാര്‍ക്ക് മുന്നില്‍ യുവതിയുടെ പരാക്രമം. പന്തക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പന്തോക്കാവിന് സമീപത്താണ് സംഭവം. മൂഴിക്കല്‍ സ്വദേശികളായ ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂട്ടറിലാണ് യുവതി കാറിടിച്ചത്. വടക്കുമ്പാട് കൂളിബസാറിലെ റസീനയാണ് (29) മദ്യപിച്ച് വാഹനമോടിച്ച് ബഹളമുണ്ടാക്കിയത്. കാറിടിച്ച് നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിഞ്ഞ് ദമ്പതികള്‍ക്കും കുട്ടിക്കും
ബൈക്കില്‍ സഞ്ചരിക്കവേ തെരുവുനായ കുറുകെ ചാടി;കൂരാച്ചുണ്ട് സ്വദേശിയായ വ്യാപാരിക്ക് ഗുരുതര പരിക്ക്
കൂരാച്ചുണ്ട്: വണ്ടിക്ക് കുറകെ തെരുവുനായ ചാടിയുണ്ടായ അപകടത്തില്‍ വ്യാപാരിക്ക് ഗുരുതരമായി പരിക്കേറ്റു. കൂരാച്ചുണ്ടിലെ സി.എസ് .ഹാർഡ് വേർ ഉടമ ബെന്നി കുഴിമറ്റമാണ് അപകടത്തില്‍ പെട്ടത്. കൂരാച്ചുണ്ടിൽ നിന്നും ബാലുശ്ശേരിയിലേക്കുള്ള യാത്രാമധ്യേയാണ് ബെന്നി സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തിന് കുറുകേ തെരുവുനായ ചാടിയത്. വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് റോഡില്‍ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിൽ വീഴുകയാണുണ്ടായത്. ബെന്നിക്ക് വാരിയെല്ലിന് പൊട്ടലുണ്ടാവുകയും