Tag: accident
വാല്യക്കോട് മമ്മിളിക്കുളത്ത് കാർ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിലിടിച്ചു; വെദ്യുതി വിതരണം തടസ്സപ്പെട്ടു
പേരാമ്പ്ര: വാല്യക്കോട് മമ്മിളിക്കുളത്തിനും കോഴിമുക്കിനുമിടയില്‍ കാര്‍ വൈദ്യുത പോസ്റ്റിലിടിച്ച് അപകടം. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. പയ്യോളിയില്‍ നിന്നും കടിയങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് 33കെ.വിയുടെ പോസ്റ്റിലിടിച്ചാണ് അപകടമുണ്ടായത്. അഞ്ചുപേരായിരുന്നു കാറിലുണ്ടായിരുന്നത്. ഇതില്‍ കാര്‍ ഓടിച്ചിരുന്ന ആള്‍ക്കാണ് പരിക്കേറ്റത് അവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചതായി നാട്ടുകാര്‍
ഈ ഭാഗ്യത്തിനുള്ളത് ജീവന്റെ വില; ആലപ്പുഴയില്‍ ബൈക്കിലിടിച്ച് ടിപ്പര്‍ ലോറി മറിഞ്ഞു, ബൈക്ക് യാത്രക്കാരന്‍ ലോറിയുടെ ചക്രത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, അപകടത്തിന്റെ നടുക്കുന്ന ദൃശ്യം കാണാം
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ പള്ളിപ്പുറത്ത് പള്ളിച്ചന്തയില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്. വ്യാഴാഴ്ച രാവിലെ ഏഴരയോടെയായിരുന്നു അപകടം. ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തില്‍ നിന്ന് ബൈക്ക് യാത്രക്കാരന്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ടിപ്പര്‍ ലോറി ഇടിച്ച റോഡിലേക്ക് വീണ ഇയാള്‍ മറ്റൊരു ടാങ്കര്‍ ലോറിയുടെ അടിയിലാണ് വീണത്. വീണുകിടന്ന ബൈക്ക് യാത്രക്കാരന്‍
സംരക്ഷണ ഭിത്തി തകര്‍ത്ത് മുന്നോട്ട് നീങ്ങി; താമരശ്ശേരി ചുരത്തില്‍ ലോറി അപകടത്തില്‍പ്പെട്ടു
താമരശ്ശേരി: താമശ്ശേരി ചുരത്തില്‍ ലോറി അപകടത്തില്‍പ്പെട്ടു. വയനാട് ഭാഗത്തു നിന്നും കോഴിക്കോട് ഭാഗത്തേക്ക് വരുകയായിരുന്ന ലോറി ചുരം ഇറങ്ങുന്നതിനിടെ സംരക്ഷണ ഭിത്തി തകര്‍ത്ത് മുന്നോട്ട് നീങ്ങുകയായിരുന്നു. ലോറി കൊക്കയിലേക്ക് പതിക്കാത്തതിനാല്‍ വന്‍ അപകടം ഒഴിവായി. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. ലോറി ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ബാലുശ്ശേരിയിൽ വാഹനാപകടം; സ്വകാര്യ ബസും സ്കോർപിയോയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്
ബാലുശ്ശേരി: ബാലുശ്ശേരി അറപീടികയിൽ സ്വകാര്യ ബസും സ്കോർപിയോയും കുട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. കാർ യാത്രികരായ ദമ്പതികൾക്കും മകനും ബസ് യാത്രകരായ ചിലർക്കുമാണ് പരിക്കേറ്റതെന്നാണ് പ്രാഥമിക വിവരം. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായി തകർന്ന നിലയിലാണ്. ഗുരുതരമായി പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മറ്റുള്ളവരെ ബാലുശ്ശേരിയിലെ തന്നെയുള്ള സ്വകാര്യ
കാറിലിടിച്ച ശേഷം ചുറ്റുമതിൽ തകർത്ത് പള്ളിക്ക് അകത്തേക്ക്, കമാനം തകർന്ന് ബസ്സിന് മുകളിൽ പതിച്ചു; പത്തനംതിട്ടയിൽ കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്, അപകടത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യം പുറത്ത് (വീഡിയോ കാണാം)
പത്തനംതിട്ട: കെ.എസ് ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. കോന്നി കിഴവള്ളൂരിൽ ഉച്ചയ്ക്ക് 1.40-നായിരുന്നു അപകടം. കാറിലിടിച്ച ബസ് പിന്നീട് റോഡരികിലുള്ള പള്ളിയുടെ ചുറ്റുമതിലും കമാനവും ഇടിച്ചു തകർത്തശേഷമാണ് നിന്നത്. അപകടത്തിൽ 18 പേർക്ക് പരിക്കേറ്റിട്ടുണ്ട്. കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസ് ആദ്യം എതിർദിശയിൽ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. പത്തനംത്തിട്ടയിൽ നിന്ന്
കൊയിലാണ്ടി തിരുവങ്ങൂരില്‍ ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരാള്‍ക്ക് ഗുരുതര പരിക്ക്
തിരുവങ്ങൂര്‍: കുനിയില്‍ക്കടവില്‍ ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബാലുശ്ശേരി കരിയാത്തന്‍ സ്വദേശിയാണെന്ന് സംശയിക്കുന്നു. പരിക്കേറ്റയാളെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയിട്ടുണ്ട്. കൊയിലാണ്ടിയില്‍ നിന്നും പൊലീസ് സ്ഥലത്തെത്തി.
പേരാമ്പ്രയില്‍ ഇലക്ട്രിക്ക് ഓട്ടോ തട്ടി അപകടം; മാധ്യമ പ്രവര്‍ത്തകന് പരുക്ക്
പേരാമ്പ്ര: പേരാമ്പ്ര വടകര റോഡില്‍ ആര്യ ടൂറിസ്റ്റ് ഹോമിന് സമീപം ഇലക്ട്രിക് ഓട്ടോ തട്ടി മാധ്യമ പ്രവര്‍ത്തകന് ഗുരുതര പരുക്ക്. പ്രാദേശിക മാധ്യമ പ്രവര്‍ത്തകനും പേരാമ്പ്ര പ്രസ് ക്ലബ്ബ് ട്രഷറും ജില്ല ഉപഭോക്തൃ സമിതി അംഗവും പേരാമ്പ്ര അര്‍ബണ്‍ സൊസൈറ്റി ജീവനക്കാരനുമായ ചിലമ്പ വളവിലെ ചിലമ്പ പൊയില്‍ അനില്‍കുമാര്‍ (54) നാണ് പരുക്കേറ്റത്. ഞായറാഴ്ച വൈകുന്നേരമാണ്
നിയന്ത്രണം വിട്ട കാര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ചു; കോട്ടൂരില്‍ വാഹനാപകടത്തില്‍ യാത്രക്കാര്‍ക്ക് പരിക്ക്
കോട്ടൂര്‍: കോട്ടൂര്‍ ബസ്റ്റോപ്പിന് സമീപം കാര്‍ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം. യാത്രക്കാര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം. നാദാപുരം സ്വദേശികളായ മുഹമ്മദ് അജ്ലബ് പീറ്റകണ്ടി(20), പാറതൊണ്ടിയില്‍ സാദിഖ്(21)എന്നിവരാണ് കാറില്‍ ഉണ്ടായിരുന്നത്. വാഹനം ഇടിക്കുന്നത് കണ്ട് അടുത്തെത്തിയ ആളുകളുടെ സഹായത്തോടെ യാത്രക്കാർ പുറത്തിറങ്ങുകയായിരുന്നു. അപകടസമയത്ത് റോഡരികില്‍ ആളുകള്‍ ഇല്ലാതിരുന്നതിനാല്‍
ടയര്‍പൊട്ടി നിയന്ത്രണം നഷ്ടപ്പെട്ടു; എരവട്ടൂര്‍ ചേനായി റോഡില്‍ വാഹനം വയലിലേക്ക് മറിഞ്ഞു
എരവട്ടൂര്‍: ചേനായി റോഡ് ബസ്‌സ്‌റ്റോപിനു സമീപം ഥാര്‍ വാഹനം അപകടത്തില്‍പ്പെട്ടു. ഇന്ന് വൈകുന്നേരം നാലു മണിയോടെയാണ് സംഭവം. ആവളയില്‍ നിന്നും പേരാമ്പ്ര ഭാഗത്തേക്ക് പോവുകയായിരുന്ന ഥാറാണ് അപകടത്തില്‍പ്പെട്ടത്. വാഹനത്തിന്റെ പുറകിലത്തെ ടയര്‍ പൊട്ടിയതിനെത്തുടര്‍ന്ന് നിയന്ത്രണം വിട്ട് വയലിലേക്ക് മറിയുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. വാളൂര്‍ പാറപ്പുറത്ത് റഷീദ് എന്നയാളുടെ വാഹനമാണ് അപകടത്തില്‍ പെട്ടത്. ആര്‍ക്കും പരിക്കേറ്റിട്ടില്ല. പേരാമ്പ്രയില്‍
കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയില്‍ കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ മതിലില്‍ ഇടിച്ചു, തുടര്‍ന്ന് വായുവില്‍ ഉയര്‍ന്നുപൊങ്ങി തലകീഴായി നിന്നു; പിഞ്ചുകുഞ്ഞടക്കം നാലുപേര്‍ അത്ഭുകരമായി രക്ഷപ്പെട്ടു
ബാലുശ്ശേരി: കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയില്‍ നിയന്ത്രണംവിട്ടകാര്‍ അപകടത്തില്‍പ്പെട്ടു. കാറിലുണ്ടായിരുന്ന യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കോഴിക്കോട് കരുമലയില്‍ ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. അപകടത്തില്‍ പൂനൂര്‍ സ്വദേശിയുടെ കൈക്ക് ചെറിയ പരിക്കുണ്ട്. ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പിഞ്ചു കുഞ്ഞടക്കം നാല് പേരാണ് അപകടത്തില്‍പെട്ട കാറിലുണ്ടായിരുന്നത്. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു. കാര്‍ നിയന്ത്രണം വിട്ട് ഇടതുവശത്ത്