Tag: accident
കണ്ണൂര്‍ തോട്ടടയിലും മട്ടന്നൂരിലും കൂത്തുപറമ്പിലുമായി മൂന്ന് ബസ് അപകടങ്ങള്‍; ഒരു വിദ്യാര്‍ത്ഥി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു, നിരവധിപേര്‍ക്ക് പരിക്ക്
കണ്ണൂര്‍: കണ്ണൂരില്‍ ചൊവ്വാഴ്ച്ച പുലര്‍ച്ചയും രാവിലെയുമായുണ്ടായ മൂന്ന് ബസ് അപകടങ്ങളില്‍ ഒരു വിദ്യാര്‍ത്ഥി ഉള്‍പ്പെടെ രണ്ടു പേര്‍ മരിക്കുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കണ്ണൂര്‍ തോട്ടടയിലും, മട്ടന്നൂര്‍ കുമ്മാനത്തും കൂത്തുപറമ്പ് കൈതേരിയിലുമാണ് അപകടങ്ങള്‍ നടന്നത്. തോട്ടടയില്‍ ബസും ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. എന്നാല്‍ കൂത്തുപറമ്പില്‍ നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് മതിലില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. മട്ടന്നൂര്‍
സൈക്കിളില്‍ സഞ്ചരിക്കവേ സ്‌ക്കൂള്‍ ബസിനടിയില്‍പ്പെട്ടു; മലപ്പുറം കരുളായില്‍ വിദ്യാര്‍ത്ഥി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, വീഡിയോ കാണാം
മലപ്പുറം: സൈക്കിളില്‍ സഞ്ചരിക്കവേ സ്‌ക്കൂള്‍ ബസിനടിയില്‍പ്പെട്ട വിദ്യാര്‍ത്ഥി അത്ഭുകരമായി രക്ഷപ്പെട്ടു. മലപ്പുറം കരുളായില്‍ ഇന്നലെ വൈകിട്ട് 4മണിക്കായിരുന്നും സംഭവം. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. കരുളായി കെ.എം ഹയര്‍സെക്കന്ററി സ്‌ക്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ഭൂമികം കൊട്ടുപറ്റ ആദിത്യനാണ് അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്. സ്‌ക്കൂള്‍ വിട്ടശേഷം സാധനങ്ങള്‍ വാങ്ങാനായി കരുളായി ടൗണിലേക്ക് വന്നതായിരുന്നു
പേരാമ്പ്ര ഉള്ള്യേരി സംസ്ഥാന പാതയില്‍ വെള്ളിയൂരില്‍ ലോറി മറിഞ്ഞ് അപകടം; ഡ്രൈവര്‍ക്ക് പരിക്ക്, ഗതാഗതം തടസപ്പെട്ടു
വെള്ളിയൂര്‍: പേരാമ്പ്ര ഉള്ള്യേരി സംസ്ഥാന പാതയില്‍ വെള്ളിയൂര്‍ ടൗണിന് സമീപം അരിയുമായി വരുകയായിരുന്ന ലോറി മറിഞ്ഞു. ഇന്ന് രാവിലെ ഒന്‍പത് മണിയോടു കൂടിയാണ് അപകടം നടന്നത്. പശ്ചിമബംഗാളില്‍ നിന്ന് അരിയുമായി പന്തിരിക്കരക്ക് പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. എതിരെ വന്ന ബസിന് സൈഡു കൊടുക്കുന്നതിനിടയില്‍ മറിയുകയായിരുവെന്നാണ് ലോറി ഡ്രൈവര്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ലോറി ഡ്രൈവര്‍ ഉള്‍പ്പെടെ
താമരശ്ശേരി ചുരത്തില്‍ ബൈക്ക് മറിഞ്ഞ് അപകടം; ബൈക്ക് യാത്രികരായ യുവാക്കള്‍ കൊക്കയില്‍ വീണു
താമരശ്ശേരി: ബൈക്ക് യാത്രക്കാരായ യുവാക്കള്‍ താമരശ്ശേരിച്ചുരത്തിലെ കൊക്കയില്‍ വീണു. തൃശ്ശൂര്‍ പെരുമ്പിലാവ് സ്വദേശി അല്‍ത്താഫ് (20), കൊടുവള്ളി സ്വദേശി ഹിജാസ് (19) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. തിങ്കളാഴ്ച വൈകുന്നേരം ആറരയോടെ തകരപ്പാടിയിലായിരുന്നു അപകടം. വയനാട്ടിലേക്ക് പോകാനായി ചുരംകയറുന്നതിനിടെ ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് മറിയുകയും ഇരുവരും കൊക്കയിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു. ഒരാള്‍ നാല്‍പ്പതടിയോളം താഴേക്ക് തെറിച്ചു വീണു.മറ്റേയാള്‍ മരത്തില്‍ തങ്ങി
തെരുവുനായ കുറുകെ ചാടി ബൈക്ക് മറിഞ്ഞ് അപകടം; ചികിത്സയിലായിരുന്ന കൊയിലാണ്ടി സ്വദേശിയായ ഇരുപത്തിനാലുകാരന്‍ മരിച്ചു
കൊയിലാണ്ടി: തെരുവുനായ കുറുകെ ചാടി ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോമത്തുകര കളത്തിൽ താഴെ വൈശാഖ് (അപ്പു) ആണ് മരിച്ചത്. ഇരുപത്തിനാല് വയസായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി പത്ത് മണിയോടെ മേലൂര്‍ കോമത്തുകര റോഡില്‍ വച്ചായിരുന്നു അപകടം. തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് വൈശാഖ് സഞ്ചരിച്ചിരുന്ന ബൈക്ക് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ
താമരശ്ശേരിയില്‍ ടിപ്പറും ജീപ്പും കൂട്ടിയിടിച്ച് അപകടം; ജീപ്പ് യാത്രികന് പരിക്ക്
താമരശ്ശേരി: തിരുവമ്പാടി പൊന്നാങ്കയം സ്‌കൂളിനുസമീപം മലയോര ഹൈവേയില്‍ ടിപ്പറും ജീപ്പും കൂട്ടിയിടിച്ച് ജീപ്പ് യാത്രികന് പരിക്ക്. കൊടക്കാട്ടുപാറ പാറനാല്‍ ജോജോ ജോര്‍ജി(35)നാണ് പരിക്കേറ്റത്. ഞായറാഴ്ച രാവിലെ ആറുമണിയോടെയാണ് അപകടം. പുന്നക്കല്‍ ഭാഗത്തുനിന്ന് പുല്ലൂരാംപാറ ഭാഗത്തേക്കു വരുകയായിരുന്ന ടിപ്പര്‍ എതിരേവന്ന ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ജീപ്പിന്റെ മുന്‍ഭാഗം തകര്‍ന്നു. നേരിയ പരിക്കുകളോടെ രക്ഷപ്പെട്ട ജീപ്പ് ഓടിച്ചിരുന്ന
താമരശ്ശേരിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; മൂന്നുപേര്‍ക്ക് പരിക്ക്
താമരശ്ശേരി: താമരശ്ശേരി ബിഷപ്പ് ഹൗസിനു സമീപം കാറും ബൈക്കും കൂട്ടിമുട്ടി മൂന്നു പേര്‍ക്ക് പരുക്ക്. ബൈക്ക് യാത്രികരായ കക്കോടി ചാലില്‍ താഴം ഷനോജ്, ഭാര്യ ആര്‍ദ്ര, മകന്‍ അനൈവ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ബാലുശ്ശേരി ഭാഗത്ത് നിന്നും വരികയായിരുന്ന കാറും എതിര്‍ ദിശയില്‍ വരികയായിരുന ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റവരെ ഉടന്‍ തന്നെ താമരശ്ശേരിയിലെ സ്വകാര്യ
പേരാമ്പ്ര ബൈപ്പാസില്‍ ബസില്‍ കാറിടിച്ച് അപകടം; നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക്
പേരാമ്പ്ര: പേരാമ്പ്ര ബൈപ്പാസില്‍ നിര്‍ത്തിയിട്ട ബസില്‍ കാറിടിച്ച് 4 പേര്‍ക്ക് പരിക്കേറ്റു. പേരാമ്പ്ര ബൈപ്പാസില്‍ ഇഎംഎസ് ജംഗ്ഷന് സമീപം ഇന്ന് ഉച്ചക്ക് 2.50 ഓടെയാണ് അപകടം നടന്നത്. കക്കാട് ഭാഗത്ത് നിന്ന് വന്ന വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാറ് ഇ.എം.എസ് ജംഗ്ഷന് സമീപം നിര്‍ത്തിയിട്ട ബസിന് മുന്നില്‍ ഇടിക്കുകയായിരുന്നു. പേരാമ്പ്ര വടകര റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കൃഷ്ണപ്രിയ
പയ്യോളിയില്‍ ചെങ്കല്ലുമായി പോവുകയായിരുന്ന ലോറി തലകീഴായി മറിഞ്ഞു
പയ്യോളി: അയനിക്കാട് കളരിപ്പടിക്ക് സമീപം ലോറി തലകീഴായി മറിഞ്ഞ് അപകടം. ഇന്ന് പുലര്‍ച്ചെ 5.20 ഓടെയായിരുന്നു സംഭവം. കണ്ണൂരില്‍ നിന്നും ചെങ്കല്ലുമായി കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് തലകീഴായി മറിഞ്ഞത്. നിയന്ത്രണം വിട്ട ലോറി ഡിവൈഡറിലിടിച്ച് തലകീഴായി മറിയുകയായിരുന്നു. ലോറി ഡ്രൈവറായ കണ്ണൂര്‍ സ്വദേശി നിധിന്‍ (32)ന് നിസാര പരിക്കുണ്ട്. ഡ്രൈവര്‍ മാത്രമാണ് ലോറിയിലുണ്ടായിരുന്നതെന്ന് പയ്യോളി
താമരശ്ശേരിയില്‍ കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് അപകടം; ബൈക്ക് യാത്രികനായ യുവാവ് മരിച്ചു
താമരശ്ശേരി: താമരശ്ശേരി ഓടക്കുന്നില്‍ കെ.എസ്.ആര്‍.ടി ബസില്‍ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മാനന്തവാടി എടവക എള്ളു മന്ദം സ്വദേശിയായ പൂവത്തിങ്കല്‍ വീട്ടില്‍ പി.എം അനീഷ് ആണ് മരിച്ചത്. ഇരുപത്തഞ്ച് വയസ്സായിരുന്നു. വ്യാഴാഴ്ച്ച രാവിലെ ഏഴേമുക്കാലോടെയായിരുന്നു അപകടം. എറണാകുളത്ത് സ്വകാര്യ കമ്പനിയില്‍ സെയില്‍സ് മാനേജരായി ജോലി ചെയ്തു വരികയായിരുന്ന അനീഷ് വയനാട്ടിലേക്ക് പോവുന്നതിനിടെയാണ് അപകടം