Tag: accident
കാല്‍ തെന്നി റോഡില്‍ വീണ വയോധികനെ വാഹനങ്ങള്‍ ഇടിച്ചിട്ട് പോയി, തിരിഞ്ഞുനോക്കാതെ യാത്രക്കാര്‍; കണ്ണൂരില്‍ വയോധികന് ദാരുണാന്ത്യം
കണ്ണൂര്‍: ഇരിട്ടി റോഡില്‍ കാല്‍ തെന്നി വീണ വയോധികന്‍ വാഹനാപകടത്തില്‍ മരിച്ചു. ഇടുക്കി സ്വദേശി ക.എ ഗോപാലന്‍(65)ആണ് മരിച്ചത്. കീഴൂര്‍ക്കുന്നില്‍ ബുധനാഴ്ച രാത്രിയായിരുന്നു അപകടം. ഫുട്പാത്തിലൂടെ നടക്കുകയായിരുന്ന ഗോപാലന്‍ പെട്ടെന്ന് കാല്‍ തെന്നി റോഡിലേക്ക് വീഴുകയായിരുന്നു. എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പിന്നാലെ എത്തിയ വാഹനം ഗോപാലനെ ഇടിച്ച് തെറിപ്പിച്ച ശേഷം നിര്‍ത്താതെ പോയി. തുടര്‍ന്ന് രണ്ട് ഇരുചക്രവാഹനം
കുഞ്ഞിപ്പള്ളിയില്‍ കാര്‍ ബസിലിടിച്ചു, നിയന്ത്രണം വിട്ട ബസ് ലോറിയില്‍ ഇടിച്ചു; നിരവധി യാത്രക്കാര്‍ക്ക് പരിക്ക്
കുഞ്ഞിപ്പള്ളി: കുഞ്ഞിപ്പള്ളിയില്‍ നിയന്ത്രണം വിട്ട കാര്‍ ബസിലിടിച്ച് അപകടം. നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. ബ്ലോക്ക് ഓഫീസിന് സമീപം ഇന്ന് 3മണിയോടെയാണ് അപകടം നടന്നത്. കാര്‍ ബസിടിച്ചതോടെ നിയന്ത്രണം വിട്ട ബസ് എതിര്‍ദിശയില്‍ വരികയായിരുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. കെ.എല്‍ 05 എജെ 7070 എന്ന നമ്പറിലുള്ള കാറാണ് ബസിലിടിച്ചത്. കാറിലെയും ബസിലെയും യാത്രക്കാര്‍ക്ക് പരിക്കുണ്ട്. ഇവരെ നാട്ടുകാര്‍
മൂടാടി വെള്ളറക്കാട് കാറുകളും ലോറിയും കൂട്ടിയിടിച്ച് അപകടം
[top 1] മൂടാടി: മൂടാടിയില്‍ കാറുകളും ലോറിയും കൂട്ടിയിടിച്ച് അപകടം. ഇന്ന് 12.30 യോടെയാണ് സംഭവം. കാസര്‍ഗോഡേയ്ക്ക് പോവുകയായിരുന്ന വെള്ള സ്വിഫ്റ്റ് കാര്‍ കൊയിലാണ്ടി ഭാഗത്തേയ്ക്ക് വരുകയായിരുന്ന സ്വിഫ്റ്റ് ഡിസൈര്‍ കാറിനെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കൊയിലാണ്ടി ഭാഗത്തേയ്ക്ക് വരുന്ന കാര്‍ പെട്ടെന്ന് ബ്രേക്കിട്ടതോടെ പിറകില്‍ വരികയായിരുന്ന ലോറി ഈ കാറിനെയും ഇടിക്കുകയായിരുന്നു. അപകടത്തില്‍
കുറ്റ്യാടിയിൽ ഇതരസംസ്ഥാന തൊഴിലാളി ഷോക്കേറ്റ് മരിച്ചു; അപകടം ഇരുചക്ര വാഹനം നന്നാക്കുന്നതിനിടയിൽ
കുറ്റ്യാടി: മോട്ടോർ സൈക്കിൾ റിപ്പയർ ചെയ്യുന്നതിനിടയിൽ ഇതര സംസ്ഥാന തൊഴിലാളി ഷോക്കേറ്റ് മരിച്ചു. കുറ്റ്യാടി ടൗണിൽ തൊട്ടിൽപാലം റോഡിലെ ബൈക്ക് വർക്ക് ഷോപ്പ് ജീവനക്കാരനായിരുന്ന ജാർഖണ്ഡ് സ്വദേശി പതിനെട്ടു വയസ്സുകാരൻ ശിഹാബുദ്ദീൻ അൻസാരിയാണ് മരിച്ചത്. വൈദ്യുതി പ്രവഹിച്ചു കൊണ്ടിരുന്ന വയർ കടിച്ചുപിടിച്ചു ജോലി ചെയ്യുന്നതീനിടെ അബദ്ധത്തിൽ ഷോക്ക് ഏൽക്കുകയായിരുന്നു. ഉടനെ സമീപത്തുള്ളവർ ഓടിക്കൂടി കുറ്റ്യാടി ഗവണമെന്റ് ആശുപത്രിയിൽ
കൊയിലാണ്ടി- എടവണ്ണ സംസ്ഥാനപാതയില്‍ കാറും ബസും കൂട്ടിയിടിച്ച് അപകടം; കാര്‍ ഡ്രൈവറായ പേരാമ്പ്ര സ്വദേശിക്ക് പരിക്ക്
ഓമരശ്ശേരി: കൊയിലാണ്ടി- എടവണ്ണ സംസ്ഥാന പാതയില്‍ ഓമശ്ശേരിക്കടുത്ത് മുടൂരില്‍ കാറും ബസും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ കാര്‍ ഡ്രൈവര്‍ക്ക് സാരമായി പരുക്കേറ്റു. ബസിലെ യാത്രക്കാരായ ഏതാനും പേര്‍ക്ക് നിസാര പരിക്കുകളേറ്റു. ഓമരശ്ശേരി ഭാഗത്തുനിന്നും താമരശ്ശേരി ഭാഗത്തു പോകുന്ന കാറും താമരശ്ശേരിയില്‍ നിന്നും മുക്കം ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസ്സുമാണ് കൂട്ടിയിടിച്ചത്.
കോഴിക്കോട് നിയന്ത്രണം വിട്ട കാർ വർക്ക് ഷോപ്പിലേക്ക് ഇടിച്ചുകയറി; അഞ്ച് പേർക്ക് പരിക്ക്
കോഴിക്കോട്: പൂവാട്ട്പറമ്പിൽ നിയന്ത്രണം വിട്ട കാർ വർക്ക് ഷോപ്പിലേക്ക് ഇടിച്ചുകയറി നിരവധി പേർക്ക് പരിക്ക്. അപകടത്തിൽ അഞ്ച് പേർക്കാണ് പരിക്കേറ്റത്. നിരവധി ഇരുചക്ര വാഹനങ്ങളെയും കാർ ഇടിച്ചിട്ടു. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. നിയന്ത്രണം വിട്ട ഇന്നോവ കാർ റോഡരികിലെ ഷോപ്പിന് സമീപത്ത് നിർത്തിയിട്ടിരുന്ന ഇരുചക്ര വാഹനങ്ങളും ഒരു കാറിലും ഇടിച്ച ശേഷമാണ് ഷോപ്പിലേക്ക്
എടവണ്ണയില്‍ നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം; ഒരാള്‍ക്ക് പരിക്ക്
കൊയിലാണ്ടി: എടവണ്ണ സംസ്ഥാന പാതയിൽ നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം. ഒരാള്‍ക്ക് പരിക്കേറ്റു. രാത്രി ഒരു മണിയോടെ എസ്‌റ്റേറ്റ് മുക്കിലായിരുന്നു അപകടം. ബാലുശ്ശേരി ഭാഗത്ത് നിന്നും താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന ഫോര്‍ഡ് ഫിയാഗോ കാറാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റിലിടിക്കുകയായിരുന്നു. പരിക്കേറ്റ ഡ്രൈവര്‍ ഷിജിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലില്‍ പ്രവേശിപ്പിച്ചു.
കൊയിലാണ്ടിയില്‍ പൊലീസ് വാനും ഇന്നോവ കാറും കൂട്ടിയിടിച്ചു; പത്തോളം പേര്‍ക്ക് പരിക്ക്
കൊയിലാണ്ടി: ദേശീയപാതയില്‍ കൃഷ്ണ തിയേറ്ററിന് സമീപം പൊലീസ് വാനും ഇന്നോവ കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പത്തോളം പേര്‍ക്ക് പരിക്ക്. ഞായറാഴ്ച വൈകുന്നേരം 3.30 ഓടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ ഇന്നോവ കാറില്‍ കുടുങ്ങിയ ഡ്രൈവറെ അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് പുറത്തെടുക്കുകയായിരുന്നു. കട്ടര്‍ ഉപയോഗിച്ച്
പേരാമ്പ്ര ബൈപ്പാസില്‍ പൈതോത്ത് റോഡ് ജംഗ്ഷനില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; ഒരു കുട്ടി ഉൾപ്പെടെ നാലുപേര്‍ക്ക് പരിക്ക്
പേരാമ്പ്ര: ബൈപ്പാസ് റോഡില്‍ പൈതോത്ത് ജംഗ്ഷനില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടത്തില്‍ നാലുപേര്‍ക്ക് പരിക്ക്. കൂവപ്പൊയില്‍ സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ രാഹുല്‍, ഭാര്യ സോന, മകന്‍ ധ്രുവ്, സോനയുടെ സഹോദരി പൂജ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് അപകടം. കുറ്റ്യാടി ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ പൈതോത്ത്
നൊച്ചാട് ചാത്തോത്ത് താഴെ നിയന്ത്രണം വിട്ടകാര്‍ തലകീഴായ് വയലിലേക്ക് മറിഞ്ഞ് അപകടം
നൊച്ചാട്: ചാത്തോത്ത് താഴെ കാര്‍ വയലിലേക്ക് മറിഞ്ഞ് യാത്രക്കാര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ചാത്തോത്ത് താഴെ ദയ സെന്ററിന് മുന്‍ വശം വ്യാഴാഴ്ച്ച വൈകുന്നേരം നാലു മണിയോടെയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ടകാര്‍ വയലിലേക്ക് തലകീഴായ് മറിയുകയായിരുന്നു. നൊച്ചാട് സ്വദേശികളായിരുന്നു കാറിലുണ്ടായിരുന്നത്. ഇവര്‍ക്ക് കാര്യമായ പരിക്കുകള്‍ ഉണ്ടായിട്ടില്ലെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.