Tag: accident death
കൊയിലാണ്ടി – താമരശ്ശേരി റോഡിൽ ബസ്സിടിച്ച് ബൈക്ക് യാത്രക്കാർ റോഡിലേക്ക് വീണു; പുറകെ എത്തിയ ടിപ്പർ കയറിയിറങ്ങി രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
കൊയിലാണ്ടി: കൊയിലാണ്ടി – താമരശ്ശേരി റോഡിൽ താമരശ്ശേരിക്ക് സമീപം ചാലക്കരയിൽ വാഹനാപകടത്തെ തുടർന്ന് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം. ഇന്ന് വൈകീട്ട് ആറോടെയായിരുന്നു സംഭവം. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കൊയിലാണ്ടിയില്‍ നിന്ന് വരികയായിരുന്ന സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രികരായ യുവാക്കൾ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. തുടർന്ന് ഇവരുടെ ശരീരത്തിലുടെ പിന്നാലെ എത്തിയ ടിപ്പര്‍ കയറിയിറങ്ങുകയായിരുന്നു. ഇരുവരും
കോഴിക്കോട് കോട്ടൂളിയിൽ വാഹനാപകടം; ഒരു മരണം, രണ്ടുപേർക്ക് പരിക്ക്
കോഴിക്കോട്: കോട്ടൂളിയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. പെരുവയൽ സ്വദേശി അശ്വിനാണ് മരിച്ചത്. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട കാർ റോഡ് അരികിൽ കിടന്ന പൈപ്പിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ അശ്വിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അശ്വിനൊപ്പം കാറിൽ ഉണ്ടായിരുന്ന മറ്റ് രണ്ടുപേരെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Summary:
ബാലുശ്ശേരിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ എരംമംഗലം സ്വദേശി മരിച്ചു
ബാലുശ്ശേരി: ബാലുശ്ശേരി പനായിയില്‍ ഇന്നലെ രാത്രിയുണ്ടായ അപകടത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. എരമംഗലം അയോത്ത് കുനി കൃഷണന്‍കുട്ടി(51) ആണ് മരിച്ചത്. ബാലുശ്ശേരിയില്‍ വര്‍ക്ക് ഷോപ്പ് ജീവനക്കാരനാണ്. ഇന്നലെ രാത്രി 8.45 ഓടെയാണ് അപകടം നടന്നത്. പനായില്‍വെച്ച് കാറും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇന്ന് മരണം സംഭവിച്ചത്. സംഭവത്തില്‍ ബാലുശ്ശേരി പോലീസ് കേസെടുത്തു.
വാഹനാപകടത്തില്‍ മരിച്ച മുയിപ്പോത്ത് സ്വദേശി അതുല്‍ സജീവ പൊതുപ്രവര്‍ത്തകന്‍; നഷ്ടം ഉള്‍ക്കൊള്ളാനാകാതെ സുഹൃത്തുക്കളും നാട്ടുകാരും
പേരാമ്പ്ര: കളി ചിരികളുമായി അവർക്കരികിലേക്ക് ഇനി അതുലില്ല. വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നെങ്കിലും ഭേധമായി അതുൽ മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും. എന്നാൽ ഇന്നലെ വെെകീട്ടോടെ എല്ലാവരെയും ദു:ഖത്തിലാഴ്ത്തി അതുലിന്റെ മരണവാർത്തയെത്തി. ബുധനാഴ്ച വെെകീട്ട് മുയിപ്പോത്ത് പയോളി പൊയില്‍ അതുല്‍ സഞ്ചരിച്ച ബൈക്കും എതിരെ വന്ന സ്‌ക്കൂട്ടറുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ആഗസ്റ്റ് 23 ന് മുയിപ്പോത്ത് -പാലച്ചുവട്
ഉള്ളിയേരിയിൽ കാറും ബെെക്കും കൂട്ടിയിടിച്ച് കൊയിലാണ്ടി സ്വദേശിയുൾപ്പെടെ രണ്ട് യുവാക്കൾ മരിക്കാനിടയായ സംഭവം; കാർ ഡ്രെെവർ റിമാൻഡിൽ
ഉള്ളിയേരി: കഴിഞ്ഞ ദിവസം ഉള്ളിയേരിയിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിക്കാനിടയായ സംഭവത്തിൽ കാർ ഡ്രെെവർ അറസ്റ്റിൽ. ഇരുപത്തിമൂന്നുകാരനായ കൊടുവള്ളി മാനിപുരം കുന്നത്തു കുളങ്ങര വീട്ടിൽ അബ്ദുൽ ഗഫാർ ആണ് അറസ്റ്റിലായത്. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ബാലുശ്ശേരി സർക്കിൾ ഇൻസ്പെക്ടർ എം. കെ. സുരേഷ് കുമാറും അത്തോളി സബ് ഇൻസ്പക്ടർ മുരളീധരനും ചേർന്നാണ്
വെങ്ങളം മേൽപാലത്തിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു
ചേമഞ്ചേരി: വെങ്ങളം മേല്‍പ്പാലത്തിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. മക്കട സ്വദേശി മയിലാപ്പറമ്പത്ത് സുധീഷ് (48)ആണ് മരിച്ചത്. ഇന്ന് പുലർച്ചെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിരിക്കുകയാണ് അന്ത്യം. ഇന്നലെയാണ് വെങ്ങളം മേൽ പാലത്തിൽ വാഹനാപകടം നടന്നത്. ഓട്ടോറിക്ഷ, ബസ്, ബൈക്ക്, കണ്ടെയിനര്‍ ലോറി എന്നീ വാഹനങ്ങളാണ് അപകടത്തില്‍ പെട്ടത്. കോഴിക്കോട്
കുറ്റ്യാടി-കോഴിക്കോട് റൂട്ടില്‍ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ, മൂന്ന് മാസത്തിനിടെ പൊലിഞ്ഞത് മൂന്ന് ജീവനുകൾ; ഡ്രെെവർക്കെതിരെ പോലീസ് ചുമത്തുന്നത് നിസാര വകുപ്പുകളെന്ന് ആരോപണം
പേരാമ്പ്ര: ജീവനും കയ്യിൽ പിടിച്ചാണ് കുറ്റ്യാടി കോഴിക്കോട് റൂട്ടിലുള്ള ഇരുചക്ര വാഹനങ്ങളിലുള്ളവർ യാത്ര ചെയ്യുന്നത്. സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലാണ് ഇതിന് കാരണം. ഈ റൂട്ടിൽ മൂന്ന് മാസത്തിനിടെയുണ്ടായ വാഹനാപകടങ്ങളിൽ പൊലിഞ്ഞത് മൂന്ന് ജീവനുകളാണ്. ജൂൺ 26-ന് കൽപ്പത്തൂർ സ്വദേശി ബാലകൃഷ്ണനാണ് ഏറ്റവുമൊടുവിൽ മരിച്ചത്. റൂട്ടിലെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിനെ തുടർന്ന് നിരവധി ജീവനുകള്‍ നഷ്ടമാവുമ്പോഴും അധികൃതരുടെ
ഓട്ടോയിൽ ടിപ്പറിടിച്ച് ഗുരുതരമായി പരിക്കേറ്റു, രണ്ടുമാസമായി ചികിത്സയിലായിരുന്ന കരുവണ്ണൂർ സ്വദേശിനി മരിച്ചു
നടുവണ്ണൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കരുവണ്ണൂർ സ്വദേശിനി മരിച്ചു. തൊട്ടിൽ പാലം സബ് ട്രഷറി റിട്ട. ഓഫീസർ കരുവണ്ണൂർ ഭാവനയിൽ ജാനുവാണ് മരിച്ചത്. 70 വയസാണ്. രണ്ട് മാസം മുമ്പ് നടുവണ്ണൂർ ഷൈജു സ്മാരക മന്ദിരത്തിന് സമീപം നടന്ന വാഹനാപകടത്തിലാണ് ജാനുവിന് പരിക്കേറ്റത്. ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷയിൽ ടിപ്പറിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ജാനു കോഴിക്കോട് സ്വകാര്യാശുപത്രിയിലും
ജീവൻ രക്ഷിക്കാനുള്ള ശ്രമം കലാശിച്ചത് ദുരന്തത്തിൽ; ഫറോക്ക് നല്ലൂരങ്ങാടിയിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം
ഫറോക്ക്: നല്ലൂരങ്ങാടിയിൽ ബൈക്ക് അപകടത്തിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കല്ലംപാറ ചിറ്റൊടി മച്ചിങ്ങൽ ഷെറിൻ ആണ് മരിച്ചത്. മുപ്പത്തിയേഴു വയസ്സായിരുന്നു. ഇന്നലെ രാത്രി പത്തേ മുക്കാലോടെയാണ് അപകടം. ഷെറിനും ഉമ്മ സുബൈദയും ബൈക്കിൽ സഞ്ചരിക്കുമ്പോൾ പെട്ടെന്നു റോഡ് കുറുകെ കടന്ന കാൽനട യാത്രക്കാരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ അപകടം സംഭവിക്കുകയായിരുന്നു. ഷെറിനെ ഉടനെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊല്ലത്ത് മിനിലോറി ബെെക്കിലേക്ക് മറിഞ്ഞു പരിക്കേറ്റ ഇരിങ്ങൽ സ്വദേശിയായ ബെെക്ക് യാത്രികൻ മരിച്ചു
കൊയിലാണ്ടി: മിനിലോറി ബൈക്കിലേക്ക് മറിഞ്ഞ് പരുക്കേറ്റ ഇരിങ്ങൾ സ്വദേശി മരിച്ചു. ഇരിങ്ങൽ കോട്ട കുന്നുമ്മൽ രാഗേഷ് ആണ് മരിച്ചത്. 42 വയസാണ്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രാഗേഷ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിരിക്കെയാണ് മരണമടഞ്ഞത്. ഇന്നലെ വെകീട്ടാണ് അപകടം നടന്നത്. ജോലി കഴിഞ്ഞ് വീട്ടിലെക്ക് പോവുകയായിരുന്നു രാഗേഷ്. കൊല്ലം ചിറയ്ക്ക് സമീപത്തുവെച്ച് മിനിലോറി ഡിവൈഡറിൽ