Tag: accident death
വടകര കോട്ടക്കടവ് മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; മണിയൂർ സ്വദേശിയായ മത്സ്യ വ്യാപാരി മരിച്ചു
വടകര: കോട്ടക്കടവ് മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മത്സ്യ വ്യാപാരി മരിച്ചു. മണിയൂർ കരുവഞ്ചേരിയിലെ മലപ്പറമ്പത്ത് അബ്ദുള്ളയാണ് മരിച്ചത്. അറുപത് വയസായിരുന്നു. രാവിലെ ആറരയോടെയായിരുന്നു അപകടം. ചോമ്പാലിൽ നിന്നും ബൈക്കിൽ വില്പനയ്ക്കായുള്ള മീനുമായി വരികയായിരുന്നു അബ്ദുള്ള. കോട്ടക്കടവിനും എസ്പി ഓഫീസിനും ഇടയ്ക്ക് വച്ചാണ് അപകടം ഉണ്ടായത്. ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മാഹി പൂഴിത്തലയിൽ മീൻ ലോറിയും പാർസൽ ലോറിയും കൂട്ടിയിച്ച് അപകടം; പാലോളിപ്പാലം സ്വദേശിയായ യുവാവ് മരിച്ചു
വടകര: മാഹിയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ പുതുപ്പണം സ്വദേശിയായ യുവാവ് മരിച്ചു. പാലോളിപ്പാലം അരവിന്ദ് ഘോഷ് റോഡിൽ കിഴക്കേ മങ്കുഴിയിൽ അശ്വന്ത് (കണ്ണൻ-23) ആണ് മരിച്ചത്. ഇന്നലെ രാത്രി 10.30 ഓടെ മാഹി പൂഴിത്തല ഫിഷറീസ് ഓഫീസിന് മുൻഭാഗത്താണ് അപകടം നടന്നത്. അശ്വന്ത് ഓടിച്ച മീൻ ലോറിയും എതിരെ നിന്നും വന്ന പാർസൽ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. മാൽപ്പയിൽ
എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയില്‍ വാഹനാപകടം; യുവാവ് മരിച്ചു
കൊയിലാണ്ടി: എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയിലുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. പന്നിക്കോട് പാറമ്മല്‍ സ്വദേശി അശ്വിന്‍ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്നയാളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ 7.10ഓടെയാണ് മുക്കത്തിനടുത്ത് വലിയപറമ്പില്‍ അപകടമുണ്ടായത്. മുക്കം ഭാഗത്ത് നിന്നും അരീക്കോട് ഭാഗത്തേക്ക് വരികയായിരുന്ന അശ്വിന്‍ സഞ്ചരിച്ച സ്‌ക്കൂട്ടര്‍ നിര്‍ത്തിയിട്ട ലോറിയില്‍ ഇടിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തിന് പിന്നാലെ പരിക്കേറ്റവരെ
‘കഴിഞ്ഞ ദിവസം വരെ മഹല്ല് പരിപാടിയിൽ മുന്നിൽ നിന്നവനായിരുന്നു, ഇനിയവൻ കൂടെയില്ലെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല’;നാദാപുരം റോഡിൽ നടന്ന കാറപകടത്തിൽ മരിച്ച മുഹമ്മദ് സിനാന് വിട നൽകാനൊരുങ്ങി കൊയിലാണ്ടി
കൊയിലാണ്ടി: ”ഒരിക്കൽ പരിചയപ്പെട്ട ആരും അവനെ മറക്കില്ല, അത്രയും നല്ല പെരുമാറ്റമായിരുന്നു…ഇന്നലെ വരെ കൂടെയുണ്ടായിരുന്നവൻ ഇന്നില്ലെന്നത് വിശ്വാസിക്കാൻ പോലും കഴിയുന്നില്ല….”നാദാപുരം റോഡിൽ ഇന്നലെയുണ്ടായിരുന്ന കാറപകടത്തിൽ മരിച്ച കൊയിലാണ്ടി ഐസ് പ്ലാന്റ് റോഡ് കേയന്റെ വളപ്പിൽ മുഹമ്മദ് സിനാനെക്കുറിച്ച് മദ്രസ അധ്യാപൻ ആസിഫ് സംസാരിക്കുമ്പോൾ ശബ്ദം ഇടറുന്നുണ്ടായിരുന്നു. നബിദിനവുമായി ബന്ധപ്പെട്ട് അപകടത്തിന് തൊട്ട് തലേ ദിവസം വരെ
കൈനാട്ടി ബാലവാടിയിലുണ്ടായ വാഹനാപകടം;സി ആർ പി എഫ് ജവാൻ സുബീഷിന് വിട നൽകി നാട്, സംസ്ക്കാരം ഔദ്യോഗിക ബഹുമതികളോടെ നടന്നു
കൈനാട്ടി: വള്ളിക്കാട് ബാലവാടിയിലുണ്ടായ വാഹന അപകടത്തിൽ മരിച്ച സി ആർ പി എഫ് ജവാൻ സുബീഷിന് വിട നൽകി നാട്. കണ്ണൂരിൽ നിന്നെത്തിയ സേനയുടെ നേതൃത്വത്തിൽ ഔദ്യോഗിക ബഹുമതികളോടെ ഗാർഡ് ഓഫ് ഓണർ നൽകി. ബാലവാടിയിലെ വീട്ടുവളപ്പിൽ സംസ്ക്കാര ചടങ്ങുകൾ നടന്നു. ലീവിന് നാട്ടിൽ വന്ന സുബീഷ് തിരിച്ചു പോകാൻ ഒരുങ്ങുന്നതിനിടെയാണ് ശനിയാഴ്ച വൈകീട്ട് അപകടം
കൊയിലാണ്ടി ബസ് സ്റ്റാന്റിൽ ബസ്സിടിച്ച് അപകടം; ഗുരുതരമായി പരിക്കേറ്റ വയോധിക മരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി ബസ് സ്റ്റാന്റിൽ ബസ് ഇടിച്ച് ഗുരുതരമായ പരിക്കേറ്റ വയോധിക മരിച്ചു. അരിക്കുളം കുന്നോത്ത്മുക്ക് നടുച്ചാലിൽ മാധവി (68) ആണ് മരിച്ചത്.ഇന്ന് രാവിലെ 8മണിയോടെയായിരുന്നു ദാരുണമായ അപകടം. കൊല്ലത്തുള്ള മകൾക്കൊപ്പം നന്മണ്ടയിലുള്ള കുടുംബ വീട്ടിലേക്ക് പോകാനായി ബസ് സ്റ്റാന്റിലേക്ക് വന്നതായിരുന്നു മാധാവി. ഇതിനെടെയാണ് ബസ് സ്റ്റാന്റിലേക്ക് കയറ്റുന്നതിനിടെ പേരാമ്പ്ര റൂട്ടിലോടുന്ന ലൈഫ് ലൈൻ എന്ന
കൊയിലാണ്ടി കൊല്ലത്ത് ബൈക്കും റിക്കവറി വാനും കൂട്ടിയിടിച്ചുണ്ടായ അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു
കൊയിലാണ്ടി: കൊല്ലത്ത് കഴിഞ്ഞദിവസം ബൈക്കും റിക്കവറി വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു. കൊല്ലം പാറപ്പള്ളി സ്വദേശി യൂസുഫ് മൻസിൽ ഫഹീം ആണ് മരിച്ചത്. ഇരുപത്തിമൂന്ന് വയസായിരുന്നു. കൊയിലാണ്ടി വില്ലേജ് ഓഫീസിന് സമീപം ദേശീയപാതയിൽ ആഗസ്റ്റ് 13 ചൊവ്വാഴ്ച രാത്രിയായിരുന്നു അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ ഫഹീം കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
നാദാപുരം പാറക്കടവിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; മുടവന്തേരി സ്വദേശിക്ക് ദാരുണാന്ത്യം
നാദാപുരം: പാറക്കടവിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. മുടവന്തേരി സ്വദേശി അരയാമ്മൽ ഹൗസിൽ തറുവയി ആണ് മരിച്ചത്. അറുപത്തിയെട്ട് വയസായിരുന്നു. രാവിലെ 9 മണിയോടെയാണ് സംഭവം .പാറക്കടവ് ഭാഗത്ത് നിന്ന് മുടവന്തേരിയിലേക്ക് പോകുന്നതിനിടെ തറുവയി സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം . ഇയാളെ ഉടൻ നാദാപുരം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തലശ്ശേരിയിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് അപകടം; ന്യൂ മാഹി പുന്നോൽ സ്വദേശി മരിച്ചു
തലശ്ശേരി :നിർത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് ന്യൂ മാഹി പുന്നോൽ സ്വദേശി മരിച്ചു. പള്ളിക്കുന്നിലെ പറക്കാട്ട് ബഷീറിന്റെ മകൻ ബഷാഹിറാണ് മരിച്ചത്. ഇരുപത്തിയഞ്ച് വയസായിരുന്നു. ഇന്നലെ ചിറക്കര കീഴന്തിമുക്ക് റോഡിലാണ് അപകടം. നിർത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്ക് ഇടിക്കുകയായിരുന്നു. ബഷാഹിറിന് ഒപ്പം ബൈക്കിൽ സഞ്ചരിച്ച സുഹൃത്ത് ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
കൊയിലാണ്ടിയില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം; പരിക്കേറ്റ കുറുവങ്ങാട് സ്വദേശിയായ മധ്യവയസ്‌ക്കന്‍ മരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. കുറുവങ്ങാട് വരകുന്നുമ്മല്‍ റഷീദ് ആണ് മരിച്ചത്. അന്‍പത്തിരണ്ട് വയസ്സായിരുന്നു. ഇന്ന് രാത്രി എട്ടരയോടെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയ്ക്ക് മുന്‍വശത്ത് വെച്ചായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തുനിന്ന് വടകര ഭാഗത്തേക്ക് പോകുന്ന ബസ്സാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ റഷീദിനെ താലൂക്ക് ആശുപത്രിയില്‍