Tag: accident death

Total 62 Posts

കോന്നി ആനക്കൂട്ടില്‍ കോണ്‍ക്രീറ്റ് തൂൺ മറിഞ്ഞുവീണ് നാല് വയസുകാരന് ദാരുണാന്ത്യം; അപകടം ഫോട്ടോ എടുക്കുന്നതിനിടെ

പത്തനംതിട്ട: കോന്നി ആനക്കൂട്ടില്‍ കോണ്‍ക്രീറ്റ് തൂണ് ദേഹത്ത് വീണ് നാല് വയസുകാരന് ദാരുണാന്ത്യം. അടൂര്‍ കടമ്പനാട് സ്വദേശി അഭിറാം ആണ് മരിച്ചത്. ഇന്ന് രാവിലെ ആനകളെ കാണാനായി കുടുംബത്തോടൊപ്പം എത്തിയതായിരുന്നു കുട്ടി. ഗാ‍‍ർഡനിൽ കോൺക്രീറ്റ് തൂണിനോട് ചേ‍ർന്ന് നിന്ന് ഫോട്ടോ എടുക്കാനായിരുന്നു ശ്രമം. ഇതിനിടെയാണ്‌ തൂൺ മറിഞ്ഞ് കുഞ്ഞിൻ്റെ ദേഹത്തേക്ക് മറിഞ്ഞുവീണത്‌. അഭിറാം കൽത്തൂണിൻ്റെ അടിയിൽ

കക്കാടം പൊയിൽ റിസോട്ടിലെ സ്വിമ്മിംഗ് പൂളില്‍ മുങ്ങി ഏഴു വയസ്സുകാരന് ദാരുണാന്ത്യം

തിരുവമ്പാടി: കക്കാടംപോയിലിലെ റിസോര്‍ട്ടിലെ പുളില്‍ മുങ്ങി ഏഴു വയസ്സുകാരന് ദാരുണാന്ത്യം. മലപ്പുറം പഴമള്ളൂര്‍ അഷ്ടില്‍ എന്ന കുട്ടിയാണ് മരണപ്പെട്ടത. അപകടം നടന്ന ഉടന്‍ കൂടരഞ്ഞിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ കാൽവഴുതി; കോഴിക്കോട് ഓടയില്‍ വീണയാളുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: കോവൂരിൽ ഓടയിൽ വീണയാളുടെ മൃതദേഹം കണ്ടെത്തി. മരിച്ചത് കളത്തിൽ പൊയിൽ ശശിയാണെന്ന് കണ്ടെത്തി. ഇന്നലെ രാത്രി ഇയാൾ കാൽവഴുതി ഓടയിൽ വീണത് പത്തു മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. കനാലിൽ റോഡരികിലായിട്ടായിരുന്നു മൃതദേഹം രാവിലെ കണ്ടെത്തിയത് ഇന്നലെ രാത്രി എട്ടരയോടെ കോവൂർ എംഎൽഎ റോഡിൽ ബസ് സ്റ്റോപ്പിൽ ഇരിക്കുകയായിരുന്ന ശശി അബദ്ധത്തിൽ കാൽ

ബാം​ഗ്ലൂരിൽ വാഹനാപകടം; അഴിയൂർ സ്വദേശിക്ക് ദാരുണാന്ത്യം

അഴിയൂർ: ബാം​ഗ്ലൂരിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. മാഹി റെയിൽവേ സ്റ്റേഷന് സമീപം കരിവയലിൽ അക്ഷയ് ആണ് മരിച്ചത്. മുപ്പത് വയസായിരുന്നു. ബുധനാഴ്ച രാത്രി ബാം​ഗ്ലൂർ ദേശിയപാതയിലാണ് അപകടം നടന്നത്. അച്ഛൻ: അശോകൻ അമ്മ: ശ്രീജ ഭാര്യ: വിഷ്ണുപ്രിയ മൂന്ന് മാസം പ്രായമായ ഒരു മകനുണ്ട് സംസ്കാരം നാളെ രാവിലെ പൂഴിത്തല ശ്മശാനത്തിൽ നടക്കും.

പ്രൊമോഷൻ വീഡിയോ ചിത്രീകരണത്തിനിടെ വാഹനാപകടത്തിൽ കടമേരി സ്വദേശി മരിച്ച സംഭവം; കാർ കോഴിക്കോട് സ്വദേശിനിയുടേതെന്ന് പോലിസ്

കോഴിക്കോട്: പ്രൊമോഷൻ വിഡിയോ ചിത്രീകരണത്തിനിടെ കാർ ഇടിച്ച് കടമേരി സ്വദേശി മരിച്ച സംഭവത്തിൽ, മലയാളി യുവതിയുടെ ഉടമസ്ഥതയിലുള്ള കാറാണ് അപകടമുണ്ടാക്കിയതെന്ന് പൊലീസ് കണ്ടെത്തി. കോഴിക്കോട് സ്വദേശിനിയായ യുവതിയുടെ പേരിലാണു കാർ എന്ന് പോലിസിന്റെ വിശദമായ അന്വേഷണത്തിൽ തെളിഞ്ഞു. ബീച്ച് റോഡിൽ വിഡിയോ ചിത്രീകരിക്കുന്നതിനിടെ കടമേരി തച്ചിലേരി താഴെക്കുനി ആൽവിൻ (20)ആണ് കാറിടിച്ചു മരിച്ചത്. ആഡംബര കാറുകൾ

താമരശ്ശേരിയിൽ ലോറിക്കും കെഎസ്ആർടിസി ബസിനും ഇടയിൽ കാർ കുടുങ്ങി; ഡ്രൈവർ മരിച്ചു

കോഴിക്കോട്: ലോറിക്കും കെഎസ്ആർടിസി ബസിനും ഇടയിൽ കുടുങ്ങിയ കാറിലെ ഡ്രൈവർ മരിച്ചു. കാർ ഡ്രൈവർ എലത്തൂർ സ്വദേശി മുഹമ്മദ് മജ്ദൂദ് ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അപകടം. ലോറിയെ മറികടക്കാൻ ശ്രമിച്ച കാർ ബസ്സിനും, ലോറിക്കും ഇടയിൽ കുടുങ്ങുകയായിരുന്നു. ഡ്രൈവർ ഉൾപ്പടെ കാറിൽ മൂന്ന് പേരാണ് ഉണ്ടായിരുന്നത്. സാരമായി പരിക്കേറ്റ ഇവർ കോഴിക്കോട് മെഡിക്കൽ കോളേജിൽ

ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു; കണ്ണൂരിൽ യുവാവ് മരിച്ചു

കണ്ണൂർ: തളാപ്പ് മക്കാനിക്ക് സമീപം ദേശീയ പാതയിൽ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പറശിനിക്കടവ് നണിച്ചേരി സ്വദേശി രാഹുൽ കല്ലൂരി ആണ് മരിച്ചത്. നാൽപ്പത് വയസായിരുന്നു. രാത്രി 12 മണിയോടെയായിരുന്നു അപകടം. കണ്ണൂർ ടൗൺ ഭാഗത്ത് നിന്ന് പറശിനിക്കടവ് ഭാഗത്തേക്ക് പോകുന്നതിനിടെ രാഹുൽ സഞ്ചരിച്ച ബെെക്ക് റോഡിലെ ഡിവൈഡറിൽ

അപകടത്തിന് പിന്നാലെ തര്‍ക്കം; കണ്ണൂരിൽ ചോരവാർന്ന് കാല്‍ മണിക്കൂറോളം റോഡിൽ കിടന്ന വിദ്യാർത്ഥി മരിച്ചു

കണ്ണൂര്‍: അടിയന്തര ചികിത്സ ലഭ്യമാകാതെ കണ്ണൂരിൽ വിദ്യാർത്ഥി മരിച്ചു. കണ്ണൂര്‍ കല്ല്യാശ്ശേരി മോഡല്‍ പോളിടെക്‌നിക് കോളേജ് വിദ്യാര്‍ത്ഥി പി ആകാശ്(20) ആണ് മരിച്ചത്. വ്യാഴാഴ്ചയുണ്ടായ അപകടത്തിന് പിന്നാലെ കാല്‍ മണിക്കൂറോളം റോഡിൽ രക്തം വാർന്ന് കിടന്ന ശേഷമാണ് വിദ്യാർത്ഥിയെ ആശുപത്രിയിലെത്തിച്ചത്. അപകടത്തിന് പിന്നാലെ ബസ് ജീവനക്കാരും നാട്ടുകാരും തമ്മിലുണ്ടായ തർക്കമാണ് ആകാശിനെ ആശുപത്രിയിൽ എത്തിക്കുന്നത് വെെകിച്ചത്

ദേശീയപാതയിൽ മുഴപ്പിലങ്ങാട് കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിലിടിച്ചു; യുവാവിന് ദാരുണാന്ത്യം

മുഴപ്പിലങ്ങാട്: ദേശീയപാതയിൽ മുഴപ്പിലങ്ങാട് കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിലിടിച്ച് യുവാവ് മരിച്ചു. തലശ്ശേരി ചേറ്റംകുന്നിലെ റോസ് മഹലിൽ സജ്മീറാണ് ദാരുണമായി മരിച്ചത്. ഇന്നലെ രാത്രി 10.30 ഓടെയാണ് അപകടം. തലശ്ശേരിയിൽ നിന്ന് എടക്കാട് പോലീസ് സ്റ്റേഷനടുത്തുള്ള ഭാര്യവീട്ടിലേക്ക് സർവ്വീസ് റോഡിലൂടെ സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ പിറകിൽ നിന്നും വന്ന കെ.എസ്ആർടിസി ബസ്സ് ഇടിക്കുകയായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ

ഹോസ്റ്റൽ കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് വീണ് കണ്ണൂർ സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥിനി മരിച്ചു

കൊച്ചി: എറണാകുളത്ത് ഹോസ്റ്റൽ കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് വീണ് മെഡ‍ിക്കൽ വിദ്യാര്‍ത്ഥിനി മരിച്ചു. കണ്ണൂര്‍ സ്വദേശിനി ഫാത്തിമത് ഷഹാന കെ ആണ് മരിച്ചത്. എറണാകുളം ചാലക്ക ശ്രീനാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയന്‍സിന്‍റെ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണാണ് വിദ്യാര്‍ത്ഥിനി മരിച്ചത്. കാല് തെന്നി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇന്നലെ രാത്രി 11ഓടെയാണ് സംഭവം. കോളേജിലെ

error: Content is protected !!