Tag: accident

Total 421 Posts

കൊയിലാണ്ടി ആനക്കുളത്ത് സ്വകാര്യ ബസിന് പിന്നില്‍ കാറിടിച്ച് അപകടം

കൊയിലാണ്ടി: ദേശീയപാതയില്‍ ആനക്കുളം ജങ്ഷനില്‍ സ്വകാര്യ ബസിന് പിന്നില്‍ കാറിടിച്ച് അപകടം. ഇന്ന് ഉച്ചയ്ക്ക് 11.30ഓടെയാണ് സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. കണ്ണൂര്‍-കോഴിക്കോട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസ് ബ്രേക്കിട്ടതോടെ പിറകിലുണ്ടായിരുന്ന വാഗണര്‍ കാര്‍ ബസിന് പിന്നില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസിന് പിറകിലെ ലാഡര്‍ ഭാഗം കാറിന്റെ ബോണറ്റില്‍ കുടുങ്ങുകയും വാഹനങ്ങള്‍ വേര്‍പെടുത്താന്‍

കൊയിലാണ്ടിയില്‍ പിക്കപ്പ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്

കൊയിലാണ്ടി: പിക്കപ്പ് ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ കൊയിലാണ്ടി പഴയ ചിത്ര ടാക്കീസിന് സമീപമാണ് അപകടം ഉണ്ടായത്. കോഴിക്കോട് ഭാഗത്തേയ്ക്ക് പോകുന്ന പിക്കപ്പ് ലോറിയും കൊയിലാണ്ടി ഭാഗത്തേയ്ക്ക് വരികയായിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ ബൈക്ക് യാത്രക്കാരന് കാലിനും കൈയ്ക്കും പരിക്കേറ്റു. ഇയാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച്

കൊയിലാണ്ടിയില്‍ കെ.എസ്.ആര്‍.ടി.സി ബസ്സും കാറും കൂട്ടിയിടിച്ച് അപകടം; കാര്‍ തകര്‍ന്നു

കൊയിലാണ്ടി: കെ.എസ്.ആര്‍.ടി.സി ബസ്സും കാറും കൂട്ടിയിടിച്ച് അപകടം. ഇന്നലെ രാത്രി 10.45ഓടെ പഴയ ജോയിന്റ് ആര്‍ടിഒ ഓഫീസിനു മുന്നിലാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടിയസി മഹാരാജ ഗരുഡ വാഹനവും ഫോര്‍ ച്യൂണര്‍ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഫോര്‍ച്ചുണര്‍ കാറിന്റെ മുന്‍ വശം തകര്‍ന്നു. Description:

കുറ്റ്യാടിയില്‍ അമ്മയും മകനും സഞ്ചരിച്ച ബൈക്കില്‍ നിയന്ത്രണംവിട്ട കാര്‍ ഇടിച്ച് അപകടം; 19കാരന് ദാരുണാന്ത്യം

കുറ്റ്യാടി: അമ്മയും മകനും സഞ്ചരിച്ച ബൈക്കില്‍ നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് മകന്‍ മരിച്ചു. കുറ്റ്യാടി നരിക്കൂട്ടുംചാല്‍ സ്വദേശി പുത്തന്‍പുരയില്‍ രോഹിന്‍ (മോനൂട്ടന്‍-19) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നോടെയാണ് അപകടമുണ്ടായത്. നരിക്കൂട്ടംചാല്‍ റേഷന്‍ കടയുടെ സമീപത്തുവെച്ചായിരുന്നു അപകടം. സ്വകാര്യ ടെക്‌സ്റ്റൈല്‍ല്‍ ഷോറൂമില്‍ ജോലി ചെയ്തിരുന്ന അമ്മയെ കൂട്ടിക്കൊണ്ടുവരാനായി പോയതായിരുന്നു. നിയന്ത്രണം വിട്ടെത്തിയ കാര്‍

മേപ്പയ്യൂര്‍ നരക്കോട് റോഡില്‍ നിയന്ത്രണംവിട്ട കാര്‍ ട്രാന്‍സ്‌ഫോമറില്‍ ഇടിച്ച് അപകടം; ട്രാന്‍സ്‌ഫോമര്‍ തകര്‍ന്ന് കാറിന് മുകളിലേയ്ക്ക് വീണു

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ നരക്കോട് റോഡില്‍ നിയന്ത്രണംവിട്ട കാര്‍ ട്രാന്‍സ്‌ഫോമറില്‍ ഇടിച്ച് അപകടം. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം. മേപ്പയ്യൂര്‍ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണംവിട്ട് ട്രാന്‍സ്‌ഫോമറില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. ഇടിയുടെ ആഘാതത്തില്‍ ട്രാന്‍സ്‌ഫോമര്‍ തകര്‍ന്ന് കാറിന്റെ മുകളിലേയ്ക്ക് വീണ നിലയിലാണുള്ളത്. ലൈനുകളും പൊട്ടി താഴെ വീണിട്ടുണ്ട്. കല്ലങ്കി ട്രാന്‍സ്‌ഫോമറാണ്

കണ്ണൂരിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; മാപ്പിളപ്പാട്ട് ഗായകന് ദാരുണാന്ത്യം

കണ്ണൂർ: ഇരിട്ടിയിലെ പുന്നാട് വാഹനാപകടത്തിൽ മാപ്പിളപ്പാട്ട് കലാകാരൻ മരിച്ചു. ഉളിയിൽ സ്വദേശിയും മാപ്പിളപ്പാട്ട് ഗായകനുമായ ഫൈജാസ് ഉളിയിൽ (38) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി പുന്നാട് ടൗണിന് സമീപം കാറുകൾ കൂട്ടിയിടിച്ചായിരുന്നു അപകടം. അർദ്ധരാത്രി 12 മണിയോടെയാണ് അപകടം നടന്നത്‌. അപകടത്തിൽപ്പെട്ട വാഹനങ്ങളിലെ മറ്റ് യാത്രക്കാർക്കും പരിക്കേറ്റു. കാറിൽ കുടുങ്ങിപ്പോയ ഫൈജാസിനെ ഇരിട്ടിയിൽ നിന്നും അഗ്നിശമനസേന

റോഡ് മുറിച്ചു കടന്നത് വാഹനമില്ലെന്ന് ഉറപ്പുവരുത്തിയശേഷം, അപകടത്തിനിടയാക്കിയത് അതിവേഗമെത്തിയ ലോറി- കൊയിലാണ്ടി താലൂക്ക് ആശുപത്രിയ്ക്ക് മുമ്പിലുണ്ടായ അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയ്ക്ക് മുമ്പില്‍ ലോറിയിടിച്ച് വയോധികന്‍ മരിക്കാനിടയായ അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. ചേലിയ എരമംഗലം പറമ്പില്‍ അഹമ്മദ് കോയ ഹാജി ആണ് അപകടത്തില്‍ മരിച്ചത്. റോഡിന് ഇരുവശത്തും നോക്കി വാഹനമില്ലെന്ന് ഉറപ്പുവരുത്തിയശേഷമാണ് അദ്ദേഹം റോഡ് മുറിച്ചു കടക്കുന്നത്. എന്നാല്‍ അമിത വേഗതയിലെത്തിയ ലോറി അദ്ദേഹത്തെ ഇടിച്ച് തെറിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. കുറച്ചുദൂരെ ലോറി

മടപള്ളിയിൽ വാഹനാപകടം; അഴിയൂർ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

മടപ്പള്ളി: ബൈക്ക് അപകടത്തിൽ അഴിയൂർ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. കോറോത്ത് റോഡ് പടിഞ്ഞാറെ അത്താണിക്കൽ ശരത് കെ.പി (34) ആണ് മരിച്ചത്‌. ദേശീയപാത മടപള്ളിയിൽ ഇന്നലെ രാത്രി 10.30നാണ് സംഭവം. ബൈക്കില്‍ വരികയായിരുന്ന ശരത്തിനെ ഒരു വാഹനം ഇടിക്കുകയും റോഡില്‍ വീണ ഇയാളുടെ ദേഹത്ത് കൂടെ വാഹനം കയറിയിറങ്ങിയെന്നുമാണ് ലഭിക്കുന്ന വിവരം. ഊരാളുങ്കൽ സൊസൈറ്റിയിൽ പെരിന്തൽമണ്ണ

കണ്ണൂരിൽ നിന്നും മോഷണക്കേസ് പ്രതിയുമായിപോയ പൊലീസ് ജീപ്പ് ഇടിച്ച് മറിഞ്ഞു; വഴിയോര കച്ചവടക്കാരൻ മരിച്ചു, നാട്ടുകാരുടെ പ്രതിഷേധം

മാനന്തവാടി: വയനാട് നിയന്ത്രണം വിട്ട് വഴിയോര കച്ചവടക്കാരനെ ഇടിച്ച് പൊലീസ് ജീപ്പ് മറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ വഴിയോര കച്ചവടക്കാരൻ മരിച്ചു. വള്ളിയൂർക്കാവിനു സമീപം ഉന്തുവണ്ടിയിൽ കച്ചവടം നടത്തിയിരുന്ന ആറാട്ടുതറ തോട്ടുങ്കൽ ശ്രീധരനാണ് (65) മരിച്ചത്. കണ്ണൂരിൽനിന്നു മോഷണക്കേസ് പ്രതിയുമായി പോകുമ്പോൾ ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം സംഭവിച്ചത്. ജീപ്പിലുണ്ടായിരുന്ന പ്രതിക്കും

‘ഇതെല്ലാം എടുത്ത് മാറ്റിക്കോ’; മാഹി ബൈപ്പാസില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചതിന്റെ ദൃശ്യങ്ങള്‍

വടകര: തലശ്ശേരി – മാഹി ബൈപ്പാസില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്ത്‌. ഇന്ന് ഉച്ചയ്ക്ക് 12മണിയോടെയാണ് തലശ്ശേരി ഭാഗത്ത് നിന്നും കുഞ്ഞിപ്പള്ളി ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ മാഹി പാലത്തിന് സമീപം ഡിവൈഡറിലിടിച്ച് കത്തി നശിച്ചത്. കത്തുന്നതിനിടെ കാറിന്റെ ടയര്‍ ഉഗ്ര ശബ്ദത്തില്‍ പൊട്ടുന്നത് ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും. അപകടത്തില്‍ കാര്‍ പൂര്‍ണമായും കത്തി നശിച്ചു.

error: Content is protected !!