Tag: മൂടാടി

Total 4 Posts

വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: കെ.എസ്.ഇ.ബി മൂടാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുചുകുന്ന് കോളേജ്, നെരവത്ത്, പൊറായി പള്ളി, വലിയമല, ദാനഗ്രാമം, സിഡ്കോ ഇൻഡസ്ട്രിയൽ ഏരിയ എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലും നാളെ (17-02-2021, ബുധനാഴ്ച) രാവിലെ 10.00 മണി മുതൽ വൈകീട്ട് 3.00 മണി വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

പാചകവാതക വില വർദ്ധനയ്ക്കെതിരെ വീട്ടമ്മമാരുടെ പ്രതിഷേധം

മൂടാടി: പാചകവാതക വില വർദ്ധനവിനെതിരെ വീട്ടമ്മമാർ അടുപ്പുകൂട്ടി പ്രതിഷേധിച്ചു. ജനാധിപത്യ മഹിള അസോസിയേഷൻ വീരവഞ്ചേരി വെസ്റ്റ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്തംഗവും സിപിഎം ലോക്കൽ കമ്മറ്റി അംഗവുമായ വി.കെ.രവീന്ദ്രൻ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. പുഷ്പ ഗ്രീൻവ്യു, വിജയലക്ഷ്മി ടീച്ചർ, മിനി തെക്കേട്ടിൽ എന്നിവർ നേതൃത്വം നൽകി. അടിക്കടിയുണ്ടാവുന്ന പാചക വാതക വില വർദ്ധനവ്

മണലോടിക്കുനി കുഞ്ഞിക്കണാരൻ നായർ അന്തരിച്ചു

കൊയിലാണ്ടി: മൂടാടി മണലോടിക്കുനി കുഞ്ഞിക്കണാരൻ നായർ (കരുണാകരൻ നായർ) അന്തരിച്ചു. 89 വയസ്സായിരുന്നു. കൊയിലാണ്ടി കോടതിയിലെ റിട്ട.ജീവനക്കാരനാണ്. ഭാര്യ: വത്സലയമ്മ. മക്കൾ: സ്മിത (അധ്യാപിക, കൊയിലാ ണ്ടി ജി.ജി.എച്ച്.എസ്.എസ്), സ്മിജ, സ്നിജില. മരുമക്കൾ: പ്രദീപ് കുമാർ (കാർഷിക സർവകലാശാല), മനോജ് കുമാർ (പെയ്ൻ്റർ, താമരശ്ശേരി), ബാബു (ഓട്ടോ ഡ്രൈവർ, നന്തി ബസാർ). സഞ്ചയനം: ബുധനാഴ്ച.

വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: മൂടാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൊല്ലം പെട്രോൾ പമ്പ്, കൊല്ലം ടൗൺ, കൊല്ലം ബീച്ച് ,പാറപ്പള്ളി, പിഷാരികാവ് അമ്പലം എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലും നാളെ (12-2-2021) രാവിലെ 8.00 മണി മുതൽ വൈകുന്നേരം 5.00 മണി വരെ വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അറിയിച്ചു. കൊയിലാണ്ടി സൗത്ത് സെക്ഷൻ പരിധിയിലുള്ള കോരപ്പുഴ, കാട്ടിലെപീടിക, കാട്ടിലെപീടിക

error: Content is protected !!