Tag: ചേമഞ്ചേരി
കല്ലുവെച്ചപുരയിൽ അശോകൻ അന്തരിച്ചു
ചേമഞ്ചേരി: കാപ്പാട് കല്ലുവെച്ചപുരയിൽ അശോകൻ (ഇന്ത്യൻ എയർഫോഴ്സ്) അന്തരിച്ചു. അച്ഛൻ: പരേതനായ രാഘവൻ മാസ്റ്റർ. അമ്മ: കാർത്ത്യായനി. ഭാര്യ: ഇന്ദിര. മക്കൾ: സുസ്മിത (ഉണ്ണികുളം സർവ്വീസ് സഹകരണ ബാങ്ക്), സുജില, പരേതനായ സുഷാന്ത് (സെൻട്രൽ എക്സൈസ് & കസ്റ്റംസ്). മരുമക്കൾ: മുരളീധരൻ, നിധീഷ്. പേരമക്കൾ: പ്രിറ്റി, സ്വീറ്റി, സുഷാന്ത്, നിഷാന്ത്. സഹോദരങ്ങൾ: സതീശൻ, രാജീവൻ, അരവിന്ദൻ
ചരിത്ര സ്മാരകമുയരും; ചേമഞ്ചേരി രജിസ്ട്രാർ ഓഫീസിന് പുതിയ കെട്ടിടം ഭരണാനുമതിയായി
ചേമഞ്ചേരി: ക്വിറ്റ് ഇന്ത്യാ സ്മാരക മന്ദിരമായി നിലകൊള്ളുന്ന ചേമഞ്ചേരി സബ് രജിസ്ട്രാർ ഓഫീസിന് പുതിയ കെട്ടിടം നിർമ്മിക്കാൻ രജിസ്ട്രേഷൻ വകുപ്പിൽ നിന്നും ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. ചേമഞ്ചേരിയിലെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ സ്മരണകളുറങ്ങുന്ന പഴയ രജിസ്ട്രാഫീസ് കെട്ടിടം പൂർണ്ണമായും ജീർണ്ണിച്ച അവസ്ഥയിലാണ് ഇന്നുള്ളത്. അവിടെ നിന്നും മാറി ഏതാനും വർഷങ്ങളായി പൂക്കാട് ടൗണിലെ
ഫോക്ക്ലോർ അവാർഡ് ജേതാവ് ശ്രീധരൻ തിരുവങ്ങൂരിനെ ആദരിച്ചു
ചേമഞ്ചേരി: പ്രശസ്ത തിറയാട്ടം കലാകാരനും കേരള ഫോക് ലോർ അക്കാദമി അവാർഡ് ജേതാവുമായ ഏ.പി.ശ്രീധരൻ തിരുവങ്ങൂരിനെ ആദരിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന്റെ നേതൃത്വത്തിൽ വീട്ടിലെത്തിയാണ് ആദരിച്ചത്. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ അതുല്യ ബൈജു, ഗ്രാമ പഞ്ചായത്തംഗങ്ങളായ ശബ്ന ഉമ്മാരിയിൽ, വിജയൻ കണ്ണഞ്ചേരി, സന്ധ്യ ഷിബു, റസീന ഷാഫി, ഗീത മുല്ലോളി, സജിത, രാജലക്ഷ്മി,
ചെറൂളക്കണ്ടി പ്രസീത അന്തരിച്ചു
ചേമഞ്ചേരി: തുവ്വക്കോട് ചെറൂളക്കണ്ടി പ്രസീത അന്തരിച്ചു. 48 വയസ്സായിരുന്നു. ഭർത്താവ്: ശിവൻ. മക്കൾ: വിഷ്ണു, ആകാശ്. മരുമകൾ: മീന.തുവ്വക്കോട് കയർ വ്യവസായ സഹകരണ സംഘം മുൻ ഡയരക്ടറാണ് പ്രസീത. സംസ്ക്കാരം ബുധനാഴ്ച രാവിലെ 9 മണിക്ക്.
കാപ്പാട് കുന്നാടത്ത്മുക്ക് മണ്ണാർകണ്ടി ലക്ഷംവീട് കോളനി റോഡ് ഉദ്ഘാടനം ചെയ്തു
ചേമഞ്ചേരി: കാപ്പാട് കുന്നാടത്ത്മുക്ക് മണ്ണാർകണ്ടി ലക്ഷംവീട് കോളനി റോഡ് ഉദ്ഘാടനം ചെയ്തു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. ബ്ലോക്ക് പഞ്ചായത്തംഗം എൻ.പി.മൊയ്തീൻകോയ അധ്യക്ഷത വഹിച്ചു. ചേമഞ്ചേരി ഗ്രാമ പഞ്ചായത്തംഗം വത്സല പുല്യേത്ത്, മുൻ ബ്ലോക്ക് പഞ്ചായത്തംഗം സുഹറ മെഹബുബ് കല്ലിൽ, ഇമ്പിച്ചി അഹമ്മദ് ഹാജി, നിസാർ മായങ്ങാന്റെ വളപ്പിൽ എന്നിവർ സംസാരിച്ചു.