Tag: കീഴരിയൂർ

Total 6 Posts

ഇ.എം.രാമചന്ദ്രൻ അന്തരിച്ചു

കീഴരിയൂർ: രാമപുരി ഇ.എം.രാമചന്ദ്രൻ അന്തരിച്ചു. 71 വയസ്സായിരുന്നു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻറും, കീഴരിയൂർ സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡൻറും, നെല്ല്യാടി നാഗകാളി ക്ഷേത്ര രക്ഷാധികാരിയും, ഗോൾഡ് സിൽവർ മർച്ചൻ്റ് അസോസിയേഷൻ കൊയിലാണ്ടി മേഖല പ്രസിഡൻറുമാണ്‌. ഭാര്യ: ഇന്ദിര. മക്കൾ: ലിൻസിത്ത് ലാൽ (തിരുവങ്ങൂർ ഹയർ സക്കൻ്ററി സ്കൂൾ അധ്യാപകൻ), രൻസിത്ത് ലാൽ

കൈപ്പാട്ട് ബ്രാൻഡ് അരി വിപണിയില്‍

കൊയിലാണ്ടി: കടലിനോടും പുഴകളോടും ചേര്‍ന്ന് ഉപ്പുവെളളം നിറഞ്ഞു കിടക്കുന്ന കൈപ്പാട് നിലങ്ങലില്‍ ഉല്‍പ്പാദിപ്പിച്ച കൈപ്പാട് അരി കോഴിക്കോട് ജില്ലയില്‍ വില്‍പ്പനയ്ക്ക് എത്തി. കീഴരിയൂരില്‍ കൈപ്പാട് അരി വിപണിയില്‍ ഇറക്കുന്ന ചടങ്ങ് കൈപ്പാട് വികസന ഏജന്‍സി ഡയരക്ടര്‍ ഡോ.ടി.വനജ ഉദ്ഘാടനം ചെയ്തു. കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ കടലിനോടും പുഴകളോടും ചേര്‍ന്ന് കിടക്കുന്ന പാടങ്ങളിലാണ് ഏഴോം ഇനത്തില്‍പ്പെട്ട

ഇനി പാലം കടക്കാം; കീഴരിയൂർ തുറയൂർ റോഡിൽ നടക്കല്‍ പാലത്തിന് ശിലയിട്ടു

കീഴരിയൂര്‍: കീഴരിയൂര്‍ തുറയൂര്‍ ഗ്രാമ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പൊടിയാടി റോഡ് വികസനത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന നടക്കല്‍ പാലത്തിന് ഇന്ന് ശിലാസ്ഥാപനം നടത്തി. മന്ത്രി ടി.പി.രാമകൃഷ്ണനാണ് പാലത്തിന് ശിലാസ്ഥാപനം നടത്തിയത്. കീഴരിയൂര്‍ ചെറുപുഴയ്ക്ക് കുറുകെ 3.12 കോടി രൂപ ചെലവഴിച്ചാണ് നടക്കല്‍ പാലം നിര്‍മ്മിക്കുന്നത്. നടപ്പാത ഉള്‍പ്പടെ 11 മീറ്റര്‍ വീതിയിലാണ് പാലം നിര്‍മ്മിക്കുന്നത്. അകലാപ്പുഴയുടെ തീരത്ത്

ഇയ്യാലോൽ കാർത്ത്യായനി അന്തരിച്ചു

കീഴരിയൂർ: ഇയ്യാലോൽ കാർത്ത്യായനി അന്തരിച്ചു. 81 വയസ്സായിരുന്നു.ഭർത്താവ്: കുഞ്ഞിക്കണ്ണൻ. മക്കൾ: ഡോ.ഐ.രാജൻ (ആസ്ട്രേലിയ), ഐ.ചന്ദ്രിക (റിട്ട.ഹെഡ്മിസ്ട്രസ് നടുവത്തൂർ യു.പി), ഐ.ബാലാമണി (റിട്ട.അധ്യാപിക പാലൂർ എൽ.പി.എസ്), പുഷ്പ. മരുമക്കൾ: ഡോ.രാജം (ആസ്ട്രേലിയ), പരേതനായ ബാലൻ വെള്ളറക്കാട്ടുകണ്ടി (റിട്ട.എച്ച്.എം), അശോകൻ നടേമ്മൽ (റിട്ട.ഗ്രാമീൻ ബാങ്ക്), പീതാംബരൻ ബേപ്പൂർ (റിട്ട.ഫോട്ടോ ജേർണലിസ്റ്റ്) സഹോദരങ്ങൾ: ചാത്തോത്ത് മീത്തൽ സരോജിനി, ശാരദ, ജനാർദ്ദനൻ,

ആശ്രമം സ്കൂൾ ഇനി മുതൽ സർക്കാർ സ്കൂൾ; കയ്യടിക്കാം സർക്കാരിന്

കൊയിലാണ്ടി : നടുവത്തൂർ ശ്രീവാസുദേവാശ്രമം ഹയർ സെക്കന്ററി സ്കൂൾ ഏറ്റെടുക്കാനുള്ള സർക്കാർ തീരുമാനം ആഹ്ലാദം പകരുന്നത് ഒരു ഗ്രാമത്തിനൊന്നാകെ. കീഴരിയൂർ ഗ്രാമ പഞ്ചായത്തിലെ ഏക ഹയർ സെക്കന്ററിയും, ഹൈസ്‌കൂളുമാണ് എയ്ഡഡ് മേഖലയിൽ പ്രവർത്തിക്കുന്ന ശ്രീവാസുദേവാശ്രമം ഹയർ സെക്കന്ററി സ്കൂൾ. വർഷങ്ങളായി മാനേജർ ഇല്ലാത്തതിനാൽ സ്കൂൾ ഭരണച്ചുമതല വടകര ഡി.ഇ.ഒ ഏറ്റെടുത്തിരുന്നു. തുടർന്ന് സ്കൂൾ സർക്കാർ ഏറ്റെടുക്കണമെന്ന

കുഴുമ്പിൽ അസൈനാർ അന്തരിച്ചു

കീഴരിയൂർ: കുഴുമ്പിൽ അസൈനാർ അന്തരിച്ചു. 66 വയസ്സായിരുന്നു.ഭാര്യ: സുബൈദ. മക്കൾ: സുനീർ, സുമീർ, റഫ്നാസ്, തസ്ലീർ (ഒമാൻ), തസ്ലീമ, പരേതനായ റമീസ്. മരുമക്കൾ: ഫസൽ കാവുംവട്ടം, നജ്മുന്നിസ, ഷബില, ആയിഷ മർജാന, നിദ ഫാത്തിമ. സഹോദരങ്ങൾ: കുഴുമ്പിൽ അബൂബക്കർ ഹാജി, മൂസ കുഴുമ്പിൽ, ഫാത്തിമ ഹജ്ജുമ്മ.

error: Content is protected !!