സംശംതോന്നി നാട്ടുകാർ തടഞ്ഞുവെച്ചു; കടകളിലും വീടുകളിലും കയറി മോഷണം നടത്തുന്ന അഞ്ചുസ്ത്രീകൾ കോഴിക്കോട് പിടിയിൽ


കോഴിക്കോട്: കടകളിലും വീടുകളിലും കയറി മോഷണം നടത്തുന്ന അഞ്ചു സ്ത്രീകള്‍ പിടിയില്‍. തമിഴ്നാട് സ്വദേശിനികളായ കൗസല്യ, സെല്‍വി, ജ്യോതി, മണിമേഖല, കാവേരി എന്നിവരെയാണ് പന്തീരാങ്കാവ് പോലീസ് കസ്റ്റഡിയിലെടുത്തത്.

പന്തീരാങ്കാവിന് സമീപത്തെ വർക്ക് ഷോപ്പില്‍ നിന്നും കട്ടിംങ് മെഷീൻ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ കഴിഞ്ഞദിവസം മോഷണം പോയിരുന്നു. മോഷണ വസ്തുക്കളുമായി പോകുന്ന രണ്ടു സ്ത്രീകളെ സംശയം തോന്നിയ നാട്ടുകാർ ആദ്യം നാട്ടുകാർ തട‍ഞ്ഞുവെയ്ക്കുകയായിരുന്നു.

നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ കയ്യിലുണ്ടായിരുന്നത് മോഷണ വസ്തുക്കളാണെന്ന് മനസ്സിലായത്. പന്തീരാങ്കാവിലെ വർക് ഷോപ്പില്‍ നിന്ന് മോഷ്ടിച്ച കട്ടിംഗ് മെഷീനുള്‍പ്പടെ ഇവരുടെ കയ്യിലുണ്ടായിരുന്നു.

പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവില്‍ മറ്റ് മൂന്ന് പേരെ കൂടി പിടികൂടുകയായിരുന്നു. ഇവരില്‍ ചിലർ പന്തീരാങ്കാവില്‍ കുറച്ച്‌ കാലങ്ങളായി താമസിച്ചുവരുന്നവരാണ്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.

Suspicious, the natives stopped him; Five women arrested in Kozhikode for stealing from shops and houses