ബൈക്കില്‍ കഞ്ചാവ് കടത്താന്‍ ശ്രമം: കണ്ണൂര്‍ സ്വദേശിക്ക് കഠിനതടവ് വിധിച്ച് വടകര എന്‍.ഡി.പി.എസ് കോടതി


വടകര: ബൈക്കില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി പിടിയിലായ പ്രതിക്ക് കഠിന തടവും പിഴയും ശിക്ഷ. കണ്ണൂര്‍ ചിറക്കല്‍ വാടി ഹൗസില്‍ വിജിലിനെ (33)യാണ് വടകര എന്‍.ഡി.പി.എസ് കോടതി ശിക്ഷിച്ചത്.

രണ്ട് വര്‍ഷം കഠിനതടവും 20,000രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ ആറുമാസം കൂടി കഠിനതടവ് അനുഭവിക്കണം. 2017 ഒക്ടോബര്‍ 17നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ.പ്ലീഡര്‍ വി.കെ ജോര്‍ജ് ഹാജരായി.

Description: Suspect caught with ganja sentenced to rigorous imprisonment