വടകരയില്‍ ട്രെയിനിന് നേരെ കല്ലേറ്; പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി പോലീസ്
വടകര: വടകരയില്‍ ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ പ്രതി പിടിയില്‍. ബീഹാര്‍ സ്വദേശി സദ്ദാം അലിയാണ് വടകര പോലീസിന്റെ പിടിയിലായത്. ഇന്ന് രാവിലെ കണ്ണൂര്‍-ഷൊര്‍ണ്ണൂര്‍ സ്‌പെഷ്യല്‍ ട്രെിയിനിന് നേരെ പാലോളിപ്പാലത്ത് വച്ചാണ് പ്രതി കല്ലെറിഞ്ഞത്. കല്ലെറിയുന്നത് ശ്രദ്ധയില്‍പ്പെട്ട ലോക്കോ പൈലറ്റ് തിക്കോടി സ്‌റ്റേഷന്‍ മാസ്റ്ററെ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വടകര സിഐ സുനില്‍കുമാര്‍, എസ്ഐ രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം തെരച്ചില്‍ നടത്തുകയായിരുന്നു. ഇയാള്‍ കല്ലെറിയുന്നത് പ്രദേശവാസിയായ ഒരു യുവാവ് കണ്ടിരുന്നു. ഇയാള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തെരച്ചില്‍.
മൂരാട് പാലത്തിന് സമീപത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. തുടര്‍ന്ന് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്ക് പ്രതിയെ കൈമാറി.