ദുരിതപ്പെയ്ത്ത്; വടകര നഗരസഭയിൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു
വടകര: നഗരസഭയുടെ ആഭിമുഖ്യത്തിൽ പ്രളയ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു . കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപമുള്ള സൈക്ലോൺ ഷെൽട്ടർ, ജെ എൻ എം ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ ആരംഭിച്ചത്.
ക്യാമ്പ് 24 മണിക്കൂറും തുറന്ന് പ്രവർത്തിക്കുന്നതാണ്. മഴക്കെടുതി മൂലം പ്രയാസം അനുഭവിക്കുന്നവർക്ക് കൺട്രോൾ റൂമിൽ സജ്ജീകരിച്ചിട്ടുള്ള 9400491865 നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് നഗരസഭ ഉദ്യോഗസ്ഥർ അറിയിച്ചു.