ഓർക്കാട്ടേരി, വൈക്കിലശ്ശേരി ഭാഗങ്ങളിൽ എക്സൈസ് സംഘത്തിൻ്റെ മിന്നൽ പരിശോധന; 26 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി


വടകര: ഓർക്കാട്ടേരി, വൈക്കിലശ്ശേരി ഭാഗങ്ങളിൽ എക്സൈസ് സംഘത്തിൻ്റെ മിന്നൽ പരിശോധനയിൽ 26 കിലോഗ്രാം നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. വടകര എക്സൈസ് സർക്കിൾ ഇൻസ്പക്ടറുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് കടകളിൽ പരിശോധന നടത്തിയത്.

കടകളിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്നു എന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്. പ്രധാനമായും ഇതര സംസ്ഥാന തൊഴിലാളികളെ ലക്ഷ്യം വെച്ചാണ് ലഹരി വസ്തുക്കൾ വിൽപ്പന നടത്തുന്നത്.

ലഹരി ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയ കടയുടമകളായ മുഹമ്മദ്, കുമാരൻ എന്നിവരെ എക്സൈസ് സംഘം കസ്റ്റഡിയിൽ എടുത്തു. ഇവരെ പിന്നീട് പിഴ ചുമത്തി വിട്ടയച്ചു. എക്സൈസ് ഇൻസ്പെക്ടർ ഹരീഷ് കുമാർ, പ്രിവൻ്റീവ് ഓഫീസർ ജയപ്രസാദ്. സി.കെ, വിനോദൻ, സി.ഇ.ഒ ജിജു, ഡ്രൈവർ പ്രജീഷ് എന്നിവരടങ്ങിയ സംഘമാണ് ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്.

Summary: Sudden inspection by Excise team in Orkhatteri and Vaikilassery areas; 26 kg of banned tobacco products were seized