വാദ്യമേളങ്ങളുടെ അകമ്പടിയോടെ മേപ്പയ്യൂര്‍ ടൗണില്‍ ശുചിത്വ സന്ദേശ റാലി; അണിചേര്‍ന്നത് നൂറുകണക്കിനാളുകള്‍


മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത് ഭരണ സമതിയുടെ നേതൃത്വത്തില്‍ ഭരണ സമതി അംഗങ്ങള്‍, ഹരിത കര്‍മ്മസേന, കുടുംബശ്രീ എ.ഡി.എസ്, സി.ഡി.എസ്, ആരോഗ്യ വകുപ്പ്, എന്‍.സി.സി, സ്‌കൗട്ട്‌സ്, എസ്.പി.സി വ്യാപാരികള്‍, എന്നിവരുടെ നേതൃത്വത്തില്‍ മേപ്പയ്യൂര്‍ ടൗണില്‍ ശുചിത്വ സന്ദേശ റാലി നടത്തി.

വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടത്തിയ റാലിയില്‍ നൂറ് കണക്കിനുപേര്‍ പങ്കെടുത്തു. റാലിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജന്‍ നിര്‍വ്വഹിച്ചു. ശുചിത്വ സന്ദേശ പ്രതിജ്ഞയും അദ്ദേഹം ചൊല്ലി. കൊടുത്തു.

സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ സുനില്‍ വടക്കയില്‍ അധ്യക്ഷത വഹിച്ചു. ശുചിത്വ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ കെ.പി.രാധാകൃഷ്ണന്‍ ശുചിത്വ സന്ദേശം നല്‍കി. സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ ഭാസ്‌ക്കരന്‍ കൊഴുക്കല്ലൂര്‍, സ്വാഗതവും വാര്‍ഡ്കണ്‍വീനര്‍ സി.എം.ബാബു നന്ദിയും പറഞ്ഞു. രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികളായ ആര്‍.വി.അബ്ദുള്ള, കെ.പി.വേണുഗോപാല്‍, എം.കെ.രാമചന്ദ്രന്‍, മധു പുഴയരികത്ത്, അസൂത്രണ സമതി ഉപാധ്യക്ഷന്‍ സത്യന്‍ മേപ്പയ്യൂര്‍, ജെ.എച്ച്.ഐ സി.പി.സതീശന്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ശ്രീനിലയം വിജയന്‍, പി.പ്രശാന്ത്, റാമ്പിയ എടത്തിക്കണ്ടി പി.പ്രകാശന്‍. കച്ചവട പ്രതിനിധികളായ ഷംസുദ്ദീന്‍ കമ്മന എസ്.ക്വയര്‍ നാരായണന്‍, ഹരിത കര്‍മ സേന പ്രതിനിധി പി.കെ.റീജ എന്നിവര്‍ സംസാരിച്ചു.