കുറ്റ്യാടി ചുരത്തിൽ വാഹനത്തിന് മുകളിൽ കയറി വിദ്യാർത്ഥികളുടെ അഭ്യാസപ്രകടനം; 5 പേർ പിടിയിൽ


കുറ്റ്യാടി: കുറ്റ്യാടി ചുരത്തിൽ കാറിൻറെ ഡോറിലും ബോണറ്റിലും കയറി വിദ്യാർത്ഥികളുടെ അഭ്യാസ പ്രകടനം. തമിഴ്നാട് രജിസ്ട്രേഷൻ കാറിലാണ് ഇവർ ചുരത്തിലൂടെ അപകടകരമായി യാത്ര ചെയ്തത്. തമിഴ്നാട് സ്വദേശികളായ കോളേജ് വിദ്യാർത്ഥികളായിരുന്നു കാറിൽ അഭ്യാസ പ്രകടനം നടത്തിയത്.

കരൂർ ആർട്സ് ആന്റ് സയൻസ് കോളേജിലെ വിദ്യാർത്ഥികളായ അരവിന്ദൻ, ധനുഷ്, ദക്ഷിണാമൂർത്തി, ഗോകുൽ, പരണീധരണി എന്നിവരെയാണ് തൊട്ടിൽപ്പാലം പോലീസ് കസ്റ്റഡിയിലെടുത്തത്. ഡ്രൈവർ മദ്യപിച്ചിരുന്നില്ലെന്ന് തൊട്ടിൽപാലം പൊലീസ് വടകര ഡോട്ട് ന്യൂസിനോട് പറഞ്ഞു. ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.