വാഹന പരിശോധനയിൽ കുടുങ്ങി; അനധികൃതമായി കടത്തിയ 21 ലിറ്റർ മാഹി മദ്യവുമായി വടകരയിൽ യുവാവ് പിടിയിൽ
വടകര: അനധികൃതമായി കടത്തിക്കൊണ്ടു പോകുകയായിരുന്ന മാഹി മദ്യവുമായി യുവാവ് പിടിയില്‍. വടകരയില്‍ എക്സൈസ് പരിശോധനയിലാണ് 21 ലിറ്റർ മാഹി മദ്യവുമായി സ്കൂട്ടർ യാത്രികൻ അറസ്റ്റിലായത്. കണ്ണൂർ പലയാട് സ്വദേശി മിഥുൻ തോമസാണ് എക്സൈ് പരിശോധനയില്‍ കുടുങ്ങിയത്.
മാഹിയില്‍ നിന്നും മദ്യം വാങ്ങി സ്കൂട്ടറില്‍ വില്‍പ്പനയ്ക്കായി കോഴിക്കോടേക്ക് ക്കൊണ്ടു പോകുബോഴാണ് ഇയാള്‍ പിടിയിലായത്. വടകരയില്‍ എക്സൈസിന്‍റെ വാഹന പരിശോധനയ്ക്കിടെ സംശയം തോന്നി സ്കൂട്ടറിൻ്റ സീറ്റ് തുറന്ന് പരിശോധിച്ചപ്പോള്‍ 21 ലിറ്റർ മാഹി മദ്യം കണ്ടെത്തുകയായിരുന്നു. കോഴിക്കോട് വിവിധ ഭാഗങ്ങളില്‍ എത്തിച്ച് വില്‍പ്പന നടത്താനാണ് ഇയാള്‍ മദ്യം കടത്തിയതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
വടകര എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) ജയരാജൻ.കെ.എ യും പാർട്ടിയും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) വിജയൻ.വി.സി, സിവില്‍ എക്സൈസ് ഓഫീസർമാരായ വിനീത്, മുഹമ്മദ് റമീസ്.കെ, അഖില്‍.കെ.എം, വനിത സിവില്‍ എക്സൈസ് ഓഫീസർ തുഷാര.ടി.പി, സിവില്‍ എക്സൈസ് ഓഫീസർ ഡ്രൈവർ രാജൻ.എ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
Summary: Stuck in vehicle inspection; A youth was arrested in Vadakara with illegally smuggled 21 liters of mahi liquor