‘റോഡിന് ഇരുവശത്തുമുള്ള ഇരുചക്രവാഹന പാര്‍ക്കിംഗില്‍ വലഞ്ഞ് യാത്രക്കാര്‍’, മേപ്പയ്യൂര്‍ ടൗണിലെ ട്രാഫിക്ക് സംവിധാനം പരിഷ്‌കരിക്കണമെന്ന് എസ്.ടി.യു
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം വേണമെന്നും വാഹനപാര്‍ക്കിംഗ് സംവിധാനത്തില്‍ മാറ്റം വേണമെന്ന ആവശ്യവുമായി എസ്. ടി. യു മേപ്പയ്യൂര്‍ പഞ്ചായത്ത് കണ്‍വെന്‍ഷന്‍. ഇരുചക്രവാഹനങ്ങള്‍ റോഡിന് ഇരുവശത്തും പാര്‍ക്ക് ചെയ്യുന്നത് ടൗണില്‍ ഗതാഗതക്കുരുക്കിന് ഇടയാക്കുന്നുണ്ട്. വാഹനപാര്‍ക്കിംഗിനൊപ്പം ഇരുവശത്തും വലിയവാഹനങ്ങള്‍ വരുന്നതോടെ റോഡിലൂടെ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ സാധിക്കാത്ത സ്ഥിതിയാണ് നിലവിലുള്ളത്.
ദിനേന വാഹനങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതാനാല്‍ മേപ്പയ്യൂര്‍ ടൗണിലെ ട്രാഫിക്ക് സംവിധാനം പരിഷ്‌കരിക്കണമെന്നും, ടുറിസ്റ്റ് ടാക്‌സി വാഹനങ്ങള്‍ക്ക് പ്രത്യേക സ്റ്റാന്റ് അനുവദിക്കണമെന്നും, മെയിന്‍ റോഡില്‍ ഇരുചക്രവാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ഒഴിവാക്കി, ഒരു ഭാഗത്ത് മാത്രം ഇരുചക്രവാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുവാന്‍ നടപടി സ്വികരിക്കണമെന്നുമാണ് എസ്.ടി.യു ആവശ്യപ്പെടുന്നത്. എസ്. ടി. യു മെമ്പര്‍ഷിപ്പ് വിതരണവും, കണ്‍വെന്‍ഷന്റെ ഉദ്ഘാടനവും എസ്. ടി. യു പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡന്റ് പി കെ.റഹിം നിര്‍വ്വഹിച്ചു.
കെ.മുഹമ്മദ് അധ്യക്ഷനായി. പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എം.എം അഷറഫ് മുഖ്യ പ്രഭാഷണം നടത്തി. എസ്. ടി. യു മണ്ഡലം ട്രഷറര്‍ മുജീബ് കോമത്ത്, വൈസ് പ്രസിഡന്റ് ചന്ദ്രന്‍ കല്ലൂര്‍, വി.എം അസ്സെനാര്‍, ഐ.ടി.അബ്ദുല്‍ സലാം, സി.എം ഇസ്മായില്‍, സിറാജ് പൊയില്‍, എം.കെ.അബ്ദുല്‍ വഹാബ്,സി.കെ ബഷീര്‍ എന്നിവര്‍ സംസാരിച്ചു.
പുതിയ ഭാരവാഹികളെ കണ്‍വന്‍ഷവനില്‍ തിരഞ്ഞെടുത്തു. വി.എം അസ്സെനാര്‍(ചെയര്‍മാന്‍), കെ.മുഹമ്മദ്(കണ്‍വീനര്‍),സി.എം ഇസ്മായില്‍ (ട്രഷറര്‍) എന്നിവരെ ഭാരവാഹികളായി തെരെഞ്ഞെടുത്തു.