നാദാപുരം ഉമ്മത്തൂരിൽ തെരുവുനായ ആക്രമണം; കടിയേറ്റ് ചികിത്സതേടിയത് ആറുപേർ


നാദാപുരം: പാറക്കടവിന് സമീപം ഉമ്മത്തൂരിൽ തെരുവുനായയുടെ ആക്രമണം. ഇന്ന് ഉച്ചതിരിഞ്ഞ് ഒന്നരയോടെയാണ് ഉമ്മത്തൂർ ഭാഗത്ത് തെരുവുനായ ആക്രമണം ഉണ്ടായത്. നായയുടെ കടിയേറ്റ് ആറുപേർക്ക് പരിക്കേറ്റു.

ഇന്ന് ഉച്ചയ്ക്ക് ജുമുഅ നിസ്കാരം കഴിഞ്ഞ് വീട്ടിലേക്ക് പോകവെയാണ് തൊടുവയിൽ അബ്ദുള്ളക്ക് കടിയേറ്റത്. കടവത്തൂരിലെ ഹലീമ ചെറുവയിൽ, പാറക്കടവിലെ കുന്നത്ത് അബ്ദുള്ള, ചെക്യാട് സന, ഫാത്തിമ തയ്യുള്ളതിൽ, റിംന, സുജ്‌ന എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവർ. ഇവരെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം പയ്യോളി കീഴൂർ ഭാഗത്ത് തെരുവുനായ ആക്രമണത്തിൽ നിർവധി പേർക്ക് പരികേറ്റിരുന്നു. സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പടെ തെരുവുനായ ഭീഷണിയിലാണ്. വർദ്ധിച്ചുവരുന്ന തെരുവുനായ ശല്യത്തിന് പരിഹാരം കാണണം എന്നാണ് നാട്ടുകാർ പറയുന്നത്.