‘പക്ഷേ നാളെ ഇത് പേരാമ്പ്രക്ക് ഭയാനക കാഴ്ചകളായി മാറിയേക്കാം” തെരുവ് നായ പ്രശ്‌നം പേരാമ്പ്രയില്‍ എത്രത്തോളം രൂക്ഷമാണെന്ന് കാട്ടുന്ന പേരാമ്പ്ര സ്വദേശി രഞ്ജിത്ത് മലയിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാവുന്നു


പേരാമ്പ്ര: പേരാമ്പ്ര നഗരത്തില്‍ തെരുവുനായ ശല്യം എത്രത്തോളം രൂക്ഷമാകാന്‍ സാധ്യതയുണ്ട് എന്ന് പ്രവചിക്കുന്ന രഞ്ജിത്ത് മലയിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാവുന്നു. പേരാമ്പ്രയടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരുവുനായകള്‍ ഭീതിവിതയ്ക്കുന്ന സാഹചര്യത്തിലാണ് ജൂലൈ 12ലെ രഞ്ജിത് മലയിലിന്റെ പോസ്റ്റ് ശ്രദ്ധയാകര്‍ഷിക്കുന്നത്.

പേരാമ്പ്രയിലെ അവസ്ഥ ഫോട്ടോ സഹിതം കാണിച്ചുകൊണ്ടായിരുന്നു രഞ്ജിത് അധികാരുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ ശ്രമിച്ചത്.

രഞ്ജിത് മലയിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ഇത് പേരാമ്പ്ര ബസ് സ്റ്റാന്റ് പരിസരത്തെ കാഴ്ച…. ഇത് സ്റ്റാന്റില്‍ മാത്രമല്ല പേരാമ്പ്ര ടൗണില്‍ എല്ലായിടത്തും നിങ്ങള്‍ക്കും കാണാം.. തെരുവുനായകള്‍ കയ്യടക്കിയ പേരാമ്പ്ര ടൗണിനെ കാണാം…. ഇന്ന് അവ അലഞ്ഞു തിരിയുകയാണ്… ചിലത് വഴിയാത്രക്കാര്‍ക്കു നേരെ തിരിയുന്നുമുണ്ട്…. പക്ഷേ നാളെ ഇത് പേരാമ്പ്രക്ക് ഭയാനക കാഴ്ചകളായി മാറിയേക്കാം…. തീര്‍ച്ചയായും ഇവ അക്രമകാരികളായി മാറും.. സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളെയും വഴിയാത്രക്കാരെയും അക്രമിക്കും… അന്ന് നമ്മള്‍ വിലപിക്കും…..തെരുവ് പട്ടികളെ കൊല്ലാന്‍ നിയമമില്ലെന്നറിയാം…

വരാന്‍ പോകുന്ന ദുരന്തത്തെ മുന്‍കൂട്ടി കണ്ട് വേണ്ട നടപടികള്‍ കൈക്കൊള്ളാന്‍ പേരാമ്പ്ര പഞ്ചായത്ത് തയ്യാറാവണം

ഈ പോസ്റ്റിന്റെ പേരില്‍ നിരവധി പേരില്‍ നിന്നും രഞ്ജിത്തിന് ഭീഷണി നേരിടേണ്ടിവന്നിരുന്നു. കേരളം അഭിമുഖീകരിക്കാന്‍ പോകുന്ന വലിയ ഒരു വിപത്തിനെ ചൂണ്ടിക്കാണിക്കുക മാത്രമാണ് താന്‍ ചെയ്തത് എന്നാണ് രഞ്ജിത് പറഞ്ഞത്.