മരുതേരിയിൽ അയല്പക്കത്ത് കളിച്ചുകൊണ്ടിരുന്ന നാലുവയസ്സുകാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് തെരുവുനായ; അടുത്തിടെ സമാന സാഹചര്യത്തിൽ പന്ത്രണ്ട് വയസ്സുകാരനും കടിയേറ്റിരുന്നു
പേരാമ്പ്ര: അയൽപക്കത്തെ വീട്ടിൽ കളിച്ചു കൊണ്ടിരിക്കെ നാല് വയസ്സുകാരിയെ തെരുവ് നായ അക്രമിച്ചു. കടിയേറ്റ കുട്ടിക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്. മരുതേരി ഊടുവഴി പൊയിൽ നൗഷാദിൻ്റെ മകൾ റിയ ഫാത്തിമയുടെ കൈയ്ക്കാണ് കടിയേറ്റത്.
ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. കുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ നായയെ ഓടിക്കുകയായിരുന്നു. പരിക്കേറ്റ പെണ്‍കുട്ടി കല്ലോട് താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപതിയിലുമായാണ് ചികിത്സ തേടിയത്. പ്രദേശത്ത് തെരുവ് നായ ശല്ല്യം രൂക്ഷമാണ്. രണ്ടാഴ്ച മുമ്പ് സമാനമായ സാഹചര്യത്തിൽ പന്ത്രണ്ട് വയസ്സുകാരനും നായയുടെ കടിയേറ്റിരുന്നു.