തകര്‍ന്ന റോഡുകള്‍ക്ക് പരിഹാരമാകാത്തതിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം: സംസ്ഥാനപാതയില്‍ കൂത്താളിയിലെ കുഴികളില്‍ മുസ്‌ലിം ലീഗ് വാഴനട്ടു


പേരാമ്പ്ര: തകര്‍ന്നു കിടക്കുന്ന ദേശീയ, സംസ്ഥാന പാതകള്‍ കാരണം വാഹനാപകടവും ജീവഹാനിയും പതിവായിട്ടും യാതൊരുവിധ പരിഹാര നടപടികള്‍ക്കും മുതിരാത്ത കേന്ദ്ര-കേരള സര്‍ക്കാരുകളുടെ നിസ്സംഗതക്കെതിരെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി റോഡിലെ കുഴികളില്‍ വാഴനട്ട് പ്രതിഷേധിച്ചു.

കുറ്റ്യാടി-പാവങ്ങാട് സംസ്ഥാന പാതയില്‍ കൂത്താളിയില്‍ നടന്ന നിയോജക മണ്ഡലം തല സമരം മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ.അസീസ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ് പി സി.മുഹമ്മദ് സിറാജ് അധ്യക്ഷത വഹിച്ചു.

മണ്ഡലം ജനറല്‍ സെക്രട്ടറി ശിഹാബ് കന്നാട്ടി, കൂത്താളി പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.ടി.കുഞ്ഞമ്മദ്, വനിതാ ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി ശര്‍മിന കോമത്ത്, മുഹമ്മദലി കോറോത്ത്, കെ.സി.മുഹമ്മദ്, ടി.കെ.നഹാസ്, സി.കെ.ജറീഷ്, ശംസുദ്ധീന്‍ വടക്കയില്‍, സജീര്‍ വണ്ണാന്‍ കണ്ടി, എന്‍.കെ.ഹാരിസ്, സിദ്ദിഖ് തൊണ്ടിയില്‍, സി.ടി.മുഹമ്മദ് മാസ്റ്റര്‍, ടി.കെ.ഇബ്രാഹിം, പി.പി.അനസ്, സഹദ് കൂത്താളി, ഫാസില്‍ പുന്നോറത്ത് നൗഷാദ് തച്ചോളി, എന്‍.കെ.ബഷീര്‍, കെ.എം.കുഞ്ഞമ്മദ് എന്നിവര്‍ സംസാരിച്ചു.