പേരാമ്പ്ര സബ് ജില്ല ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മൂന്ന് വിഭാഗങ്ങളില്‍ വിജയം നേടി കല്ലാനോട് സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍


പേരാമ്പ്ര: സബ് ജില്ല ഫുട്‌ബോള്‍ ടൂര്‍ണണെന്റില്‍ മൂന്ന് വിഭാഗങ്ങളില്‍ വിജയം കൊയ്ത് കല്ലാനോട് സെന്റ് മേരീസ് ഹൈസ്‌കൂള്‍. അണ്ടര്‍ 14 പെണ്‍കുട്ടികളുടെ വിഭാഗം, അണ്ടര്‍ 14 ആണ്‍കുട്ടികളുടെ വിഭാഗം, അണ്ടര്‍ 17 ആണ്‍കുട്ടികളുടെ വിഭാഗം എന്നിവയാണ് കല്ലാനോട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിജയികളായത്.

അണ്ടര്‍ 19 ആണ്‍കുട്ടികളുടെ മത്സരത്തില്‍ റണ്ണേഴ്‌സ് അപ്പുമായി. ജിഷ്ണുമാധവ്, ഷിന്റോ.കെ.എസ് എന്നിവരാണ് പരിശീലകര്‍. നോബിള്‍ കുര്യാക്കോസാണ് സ്‌കൂളിലെ കായികാധ്യാപകന്‍.