ഉണ്ണിക്കണ്ണന്മാരുടെയും ഗോപികമാരുടെയും കളിചിരികളിലും കുസൃതികളിലും തിളങ്ങി സായാഹ്നം: കാഴ്ചകള്‍ കാണാന്‍ ഒത്തുകൂടിയത് നിരവധി പേര്‍; പേരാമ്പ്രയില്‍ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ വിപുലം



പേരാമ്പ്ര: വര്‍ണശമ്പളമായ ശോഭായാത്രയൊരുക്കി പേരാമ്പ്രയുടെ ശ്രീകൃഷ്ണജയന്തി ആഘോഷം. കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചശേഷമുള്ള ആദ്യ ശ്രീകൃഷ്ണജയന്തി ആയതിനാല്‍ പകിട്ടോടെ ആയിരുന്നു ഇത്തവണത്തെ ആഘോഷങ്ങള്‍.

പേരാമ്പ്രയുടെ വീഥികളില്‍ ഉണ്ണിക്കണ്ണന്‍മാരുടെയും ഗോപികമാരുടെയും കളിചിരികളും കുസൃതിയും നിറഞ്ഞു. ചിങ്ങമാസത്തിലെ അഷ്മരോഹിണിയാണ് കേരളത്തില്‍ ശ്രീകൃഷ്ണ ജയന്തിയായി ആഘോഷിക്കുന്നത്. കൊറോണ മഹാമാരിയെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷങ്ങളില്‍ ലളിതമായിട്ടായിരുന്നു ആഘോഷങ്ങള്‍. കുടുംബശോഭായാത്രകളായിട്ടായിരുന്നു കഴിഞ്ഞവര്‍ഷം ശ്രീകൃഷ്ണ ജയന്തി നടന്നത്. ഇത്തവണ വളരെ വിപുലമായാണ് പരിപാടികള്‍ ഒരുക്കിയിരിക്കുന്നത്.