ഹരിത രാഷ്ട്രീയം നൈതികതയുടെ വര്‍ത്തമാനം മുസ്‌ലിം ലീഗിന്റെ സ്‌പെഷ്യല്‍ കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 21 മുതല്‍ പേരാമ്പ്രയില്‍; പ്രചരണാര്‍ത്ഥം മേപ്പയ്യൂരില്‍ പദയാത്ര
മേപ്പയ്യൂര്‍: സെപ്റ്റംബര്‍ 21 മുതല്‍ 25വരെ ഹരിത രാഷ്ട്രീയം നൈതികതയുടെ വര്‍ത്തമാനം എന്ന രാഷ്ട്രീയപ്രമേയത്തെ അസ്പദമാക്കി മുസ്‌ലിം ലീഗ് നടത്തുന്ന കണ്‍വന്‍ഷന്റെ പ്രചരണാര്‍ത്ഥം മേപ്പയ്യൂരില്‍ പദയാത്ര സംഘടിപ്പിക്കാന്‍ തീരുമാനം. മുസ്‌ലിം ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി പേരാമ്പ്ര ദയ ഓഡിറ്റോറിയത്തിലാണ് സെപ്ഷ്യല്‍ കണ്‍വന്‍ഷന്‍ നടക്കുക.
കണ്‍വെഷനില്‍ മേപ്പയ്യൂര്‍ പഞ്ചായത്തില്‍ നിന്നുള്ള ശാഖാ കമ്മിറ്റികളുടെയും പോഷക സംഘടന പഞ്ചായത്ത് കമ്മിറ്റികളുടെയും പങ്കാളിത്തം ഉറപ്പുവരുത്താന്‍ കൂടിയാണ് പദയാത്ര സംഘടിപ്പിക്കുന്നത്.
മുസ്‌ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി ടി.കെ.എ.ലത്തീഫ് പ്രവര്‍ത്തക സമിതി യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് മുനീര്‍ കുളങ്ങര സമ്മേളന പ്രവര്‍ത്തനങ്ങള്‍ വിശദികരിച്ചു. പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് എം.കെ.അബ്ദുറഹിമാന്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം.എം.അഷറഫ് സ്വാഗതം പറഞ്ഞു.
കെ.എം.കുഞ്ഞമ്മത് മദനി, കെ.പി.കുഞ്ഞബ്ദുള്ള, വി.മുജീബ്, കീഴ്‌പോട്ട് മൊയ്തി, കെ.കെ.മൊയ്തീന്‍, ടി.എം.അബ്ദുള്ള, യു.കെ അബ്ദുള്ള, എം.കെ.ഫസലുറഹ്‌മാന്‍, ഷര്‍മിന കോമത്ത്, ടി.എം.മായന്‍കുട്ടി, പി.അസ്സയിനാര്‍, എം.അബ്ദുല്‍ സലാം, പി.അബ്ദുള്ള, ഫൈസല്‍ ചാവട്ട്, പി.ടി.അബ്ദുള്ള, കെ.ലബീബ് അഷറഫ്, കെ.പി.ഇബ്രാഹിം, അഷീദ നടുക്കാട്ടില്‍, സറീന ഒളോറ, റാബിയ എടത്തിക്കണ്ടി, അമ്മത് കീഴ്‌പോട്ട്, മേപ്പാട്ട് പി.കെ.അബ്ദുള്ള എന്നിവര്‍ സംസാരിച്ചു.