കുട്ടികളിലെ പ്രമേഹരോഗികൾക്ക് സഹായം ഉറപ്പാക്കുമെന്ന് സ്പീക്കർ എ.എൻ.ഷംസീർ; വടകരയിൽ പ്രമേഹ രോഗ ബോധവൽക്കരണം സംഘടിപ്പിച്ചു
വടകര: ഡയമണ്ട് ഹെൽത്ത് കെയറും ടൈപ്പ് വൺ ഡയബെറ്റിക് വെൽഫെയർ സൊസൈറ്റിയും സംയുക്തമായി ടൈപ്പ് വൺ കുട്ടികളുടെ പ്രമേഹദിന ബോധവത്ക്കരണവും ശില്പശാലയും സംഘടിപ്പിച്ചു. വടകര ഐ.എം.എ ഹാളിൽ നടന്ന പരിപാടി കേരള നിയമസഭ സ്പീക്കർ എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. വടകര നഗരസഭ ചെയർപേഴ്‌സൺ കെ.പി.ബിന്ദു അധ്യക്ഷത വഹിച്ചു.
ടൈപ്പ് വൺ കുട്ടികളുടെ പ്രശ്നങ്ങൾ സർക്കാർതലത്തിൽ എത്തിക്കുവാനും എല്ലാവിധ സഹായ സഹകരണങ്ങളും നൽകാമെന്ന് സ്പീക്കർ ഉറപ്പു നൽകി. ഇസ്‌പാഡ് ഹീറോ 2024 വിന്നർ അവാർഡ് കരസ്ഥമാക്കിയ ലക്ഷ്മീനാരായണ വരിമുതുഗുവിനെ ആദരിച്ചു. ഷാന വിജേഷ്, അബ്ദുൽ ജലീൽ, മുനീർ.കെ.കെ, ഡോ.മുഹമ്മദ് മുല്ലക്കാസ്, എം.മുരളീധരൻ, പി.പി രാജൻ, വാർഡ് കൗൺസിലർ അഫ്സൽ, സജിമോൻ, വിജേഷ് എന്നിവർ സംസാരിച്ചു.
ടൈപ്പ് വൺ മേഖലയിൽ ഡയമണ്ട് ഹെൽത്ത് കെയർ നൽകിയ സംഭാവനകളെ മുൻനിർത്തികൊണ്ട് ടൈപ്പ് വൺ ഡയബെറ്റിക് വെൽഫെയർ സൊസൈറ്റി ആദരിച്ചു. ഡോ. മുഹമ്മദ് അഫ്രോസ്, ടി.പി ജാവേദ് ആൻഡ് ടീം, നിതിൻ ബാലകൃഷ്‌ണൻ, ആനന്ദ് എം ചന്ദ്രൻ എന്നിവർ ക്ലാസ് എടുത്തു.
Summary: Speaker A.N.Shamsir will ensure help for children with diabetes; Diabetes awareness was organized in Vadakara