ആശാ വർക്കർമാർക്ക് ഐക്യദാർഢ്യം; സമരത്തിന് എതിരായ സർക്കാർ സർക്കുലർ കത്തിച്ച് വടകര മണ്ഡലം കോൺഗ്രസ് കമ്മിറ്റി


വടകര: സെക്രട്ടറിയേറ്റിന് മുന്നിൽ രാപ്പകൽ സമരം നടത്തുന്ന ആശാ വർക്കർമാർ തിരികെ ജോലിക്ക് പ്രവേശിച്ചില്ലങ്കിൽ പകരം ആളെ നിയമിക്കുമെന്ന് കാണിച്ച്‌ സർക്കാർ ഇറക്കിയ സർക്കുലർ വടകര മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കത്തിച്ച് പ്രതിഷേധിച്ചു. വടകര പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ച പ്രതിഷേധം യു.ഡി.എഫ് ചെയർമാൻ കോട്ടയിൽ രാധകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

വി.കെ പ്രേമൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട്‌ സതീശൻ കുരിയാടി, പി.എസ് രഞ്ജിത് കുമാർ, രഞ്ജിത്ത് കണ്ണോത്ത്, കെ.സുനിൽകുമാർ, നടക്കൽ വിശ്വനാഥൻ, പ്രഭിൻ പാക്കയിൽ, രഞ്ജിത്ത് പുറങ്കര, ശ്രീലേശ് ടി.പി, വി.കെ ഭാസ്കരൻ, കമറുദ്ദീൻ കുരിയാടി, കെ.പി നജീബ്, ബിജുൽ അയാടത്തിൽ, മനോജ് പിലാത്തോട്ടത്തിൽ എന്നിവർ പ്രതിഷേധ സംഗമത്തിന് നേതൃത്വം കൊടുത്തു.

Description: Solidarity with Asha Workers; Vadakara Mandal Congress Committee by burning government circular