ആശ വർക്കർമാരുടെ സമരത്തിന് ഐക്യദാർഢ്യം; വില്ല്യാപ്പള്ളിയിൽ കോൺഗ്രസിന്റെ പ്രതിഷേധ പ്രകടനം


വില്ല്യാപ്പള്ളി: സെക്രട്ടേറിയറ്റ് നടയിൽ സത്യാഗ്രഹമനുഷ്ഠിക്കുന്ന ആശവർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വില്ല്യാപ്പള്ളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ല്യാപ്പള്ളിയിൽ പ്രതിഷേധ പ്രകടനവും ഐക്യദാർഢ്യദീപം തെളിയിക്കുകയും ചെയ്തു. തുടർന്ന് നടന്ന പൊതുയോഗത്തിൽ മണ്ഡലം പ്രസിഡണ്ട് സി.പി ബിജു പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.

വി.ചന്ദ്രൻ, പൊന്നാറത്ത് മുരളീധരൻ, എൻ.ശങ്കരൻ, എം.പി വിദ്യാധരൻ, ടി.പി ഷാജി, വി.മുരളീധരൻ, എൻ.ബി പ്രകാശ് കുമാർ, സുനിത. ടി.കെ, ശാലിനി. കെ.വി, അജ്മൽ മേമുണ്ട, ഷീല പത്മനാഭൻ, വി.കെ ബാലൻ, സുരേഷ് പടിയുള്ളതിൽ, ഹരിദാസ് വി.പി, അമീർ കെ.കെ, സുധീഷ് കെ.എം, രജീഷ് പുതുക്കുടി എന്നിവർ പ്രസംഗിച്ചു.

Description: Solidarity with Asha Workers' Strike; Congress protest demonstration in Villiyapally