ആശാ വർക്കർമാർക്ക് ഐക്യദാർഢ്യം; സർക്കാർ ഉത്തരവിന്റെ പകർപ്പ് കത്തിച്ച് നാദാപുരത്ത് കോൺഗ്രസ് പ്രതിഷേധം
നാദാപുരം: ആശ വർക്കർമാരുടെ സമരത്തിനെതിരായ സർക്കാർ ഉത്തരവിന്റെ പകർപ്പ് കത്തിച്ച് കോൺഗ്രസ് പ്രവർത്തകർ ഗ്രാമപ്പഞ്ചായത്ത് ഓഫീസുകൾക്കു മുൻപിൽ പ്രതിഷേധിച്ചു. മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിന്റെ ജില്ലാതലത്തിലുള്ള ഉദ്ഘാടനം നാദാപുരം ഗ്രാമപ്പഞ്ചായത്ത് ഓഫീസിനുമുൻപിൽ ഡി.സി.സി. പ്രസിഡന്റ് കെ.പ്രവീൺകുമാർ നിർവഹിച്ചു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മോഹനൻ പാറക്കടവ് അധ്യക്ഷനായി. ഡി.സി.സി. ഭാരവാഹികളായ ആവോലം രാധാകൃഷ്ണൻ, പ്രമോദ് കക്കട്ടിൽ, മാക്കൂൽ കേളപ്പൻ, നാദാപുരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി, എ.സജീവൻ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വി.വി റിനീഷ് എന്നിവർ സംസാരിച്ചു.
Description: Solidarity with Asha Workers; Congress protest in Nadapuram by burning copy of government order