ആശാവർക്കർമാർക്കും, അംഗൻവാടി ജീവനക്കാർക്കും ഐക്യദാർഢ്യം; ആയഞ്ചേരി പഞ്ചായത്ത്‌ ഓഫീസിന് മുമ്പില്‍ പ്രതിഷേധിച്ച്‌ കോൺഗ്രസ്‌


ആയഞ്ചേരി: തിരുവനന്തപുരം സെക്രട്ടറിയേറ്റ് പരിസരത്ത് മാസങ്ങളായി സമരം ചെയ്യുന്ന ആശ വർക്കർമാർക്കും അംഗൻവാടി ജീവനക്കാർക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആയഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയഞ്ചേരി പഞ്ചായത്ത്‌ ഓഫീസിന് മുൻപിൽ ധർണ്ണ നടത്തി. കുറ്റ്യാടി ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ ശ്രീജേഷ് ഊരത്ത് ധർണ്ണ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ്‌ കണ്ണോത്ത് ദാമോദരൻ ആധ്യക്ഷത വഹിച്ചു. ടി. കെ അശോകൻ, മലയിൽ ബാലകൃഷ്ണൻ, വി.പി ഗീത, ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എൻ.അബ്ദുൽഹമീദ്, സരള കൊള്ളിക്കാവിൽ, മുഹമ്മദ്‌ യൂനുസ് ആനാണ്ടി, കെ.എം വേണു, സുപ്രസാദൻ, വി.കെ രാജൻ, പി.പി ബാലൻ, കുളങ്ങരത്ത് നാരായണൻ എന്നിവർ സംസാരിച്ചു.

Description: Solidarity with ASHA workers and Anganwadi employees: ayancheri Mandal Congress Committee