ജനതാദൾ നേതാവും വട്ടോളി എൽ.പി സ്‌കൂള്‍ മുൻ പ്രധാനാധ്യാപകനുമായ കക്കട്ടിൽ കുനിയിൽ ചാത്തോത്ത് ദാമു മാസ്റ്റർ അന്തരിച്ചു


കക്കട്ടിൽ: തലമുതിർന്ന സോഷ്യലിസ്റ്റും ജനതാദൾ നേതാവുമായ കുനിയിൽ ചാത്തോത്ത് ദാമു മാസ്റ്റർ അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു വട്ടോളി എൽ.പി. സ്കൂൾ മുൻപ്രധാനാധ്യാപകനും കോഴിക്കോട് ജില്ലാ കൗൺസിൽ പ്രഥമ അംഗവും ആയിരുന്നു. ജനതാദൾ നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ്, സംസ്ഥാന കൗൺസിൽ അംഗം, വട്ടോളി ക്ഷീരോത്‌പാദന സഹകരണ സംഘം സ്ഥാപക ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

നിലവിൽ കക്കട്ടിൽ പ്രവർത്തിക്കുന്ന അഗ്രിക്കൾച്ചർ ഇംപ്രൂവ്‌മെന്റ് സൊസൈറ്റി പ്രസിഡന്റാണ്.
ലോകനാർകാവ് ക്ഷേത്രപ്രവേശനസമര വൊളന്റിയറും വിമോചന സമരവൊളന്റിയറുമായിരുന്നു. രാഷ്ട്രീയ യുവജനസഭയുടെ പഞ്ചായത്ത് ഭാരവാഹിയായിട്ടാണ് പ്രവർത്തനം തുടങ്ങിയത്. അടിയന്തരാവസ്ഥക്കാലത്ത് പാർട്ടിയുടെ നിർദേശത്തിനുസരിച്ച് പ്രകടനം നടത്തിയതിന് ജോലിയിൽനിന്ന് സസ്പെൻഡ്‌ ചെയ്തിരുന്നു. 1977-ൽ സർക്കാർ മാറിവന്നപ്പോഴാണ് ജോലിയിൽ തിരികെ പ്രവേശിക്കാനായത്.

ഭാര്യ: ദേവി.

മക്കൾ: റൂബി (മാനേജർ, കേരള ബാങ്ക്, മൊകേരി), റാം മനോഹർ (മാതൃഭൂമി, കോഴിക്കോട്), റൂസി (അധ്യാപകൻ, സംസ്കൃതം ഹൈസ്കൂൾ, വട്ടോളി).

മരുമക്കൾ: ജോഷ്ന (അസി. ഡയറക്ടർ, സഹകരണവകുപ്പ് തൃശ്ശൂർ), ജിൻസി (അഗ്രിക്കൾച്ചർ ഇംപ്രൂവ്‌മെന്റ് സൊസൈറ്റി, വാണിമേൽ), ലിജിന (അധ്യാപിക, കുറ്റിപ്പുറം എൽ.പി. കല്ലാച്ചി). സഹോദരങ്ങൾ: പരേതരായ മന്ദി, മാത, മാതു, കുമാരൻ.

Description: Socialist and Janata Dal leader Kuniyil Chathot Damu Master passes away