വോളിബോളില്‍ യശസ്സുയര്‍ത്തിയ കായിക പ്രതിഭയ്ക്ക് നാടിന്റെ ആദരം; നാഷണല്‍ യൂത്ത് വോളിബോള്‍ ടൂര്‍ണമെന്റില്‍ കേരളത്തെ പ്രതിനിധീകരിച്ച കൂരാച്ചുണ്ടിലെ സ്‌നേഹ ജോണിക്ക് സ്വീകരണം നല്‍കി


കൂരാച്ചുണ്ട്: മധ്യപ്രദേശിലെ പന്നയില്‍ വച്ച് നടന്ന നാഷണല്‍ യൂത്ത് വോളിബോള്‍ ടൂര്‍ണമെന്റില്‍ കേരളത്തെ പ്രതിനിധീകരിച്ച കല്‍പ്പവിളയില്‍ സ്‌നേഹ ജോണിക്ക് സ്വീകരണം നല്‍കി. വട്ടച്ചിറ പൗരാവലിയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. കായിക താരത്തെ വാര്‍ഡ് മെമ്പര്‍ വിജയന്‍ കിഴക്കയില്‍ മീത്തല്‍ മൊമന്റ്റോ നല്‍കി ആദരിച്ചു.

മുഹമ്മദാലി കൊടുമയില്‍ ക്യാഷ് അവാര്‍ഡ് നല്‍കി. ഗീതാ ചന്ദ്രന്‍, ജോബി വാളിയംപ്ലാക്കല്‍ എന്നിവര്‍ പൊന്നാട അണിയിച്ചു.

രാജന്‍ ഉറുമ്പില്‍ കായിക പ്രതിഭയെ പരിചയപ്പെടുത്തി. തോമസ് കുബ്ലാനിയില്‍, ജിതേഷ് മാടംവെള്ളിമീത്തല്‍ എന്നിവര്‍ സംസാരിച്ചു.