പൊതുജനാരോഗ്യത്തിന് ഹാനികരമാകുന്ന രീതിയില്‍ അറവു മാലിന്യം നിക്ഷേപിച്ചു; പേരാമ്പ്രയില്‍ രണ്ട് ഇറച്ചിക്കടകള്‍ക്ക് ആരോഗ്യവിഭാഗം പതിനായിരം രൂപ പിഴ ചുമത്തി


പേരാമ്പ്ര: പേരാമ്പ്ര മത്സ്യമാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് ഇറച്ചിക്കടകള്‍ക്ക് ആരോഗ്യ വകുപ്പ് പിഴ ചുമത്തി. പൊതുജനാരോഗ്യത്തിന് ഹാനികരമാകുന്ന രീതിയില്‍ അറവു മാലിന്യം നിക്ഷേപിച്ചതിനാണ് പഞ്ചായത്ത്, ആരോഗ്യവിഭാഗം അധികൃതര്‍ പതിനായിരം രൂപ പിഴചുമത്തിയത്.

പരിശോധനയ്ക്ക് പേരാമ്പ്ര താലൂക്കാശുപത്രി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.കെ ശരത് കുമാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.വി മനോജ് കുമാര്‍, പഞ്ചാ
യത്ത് അസിസ്റ്റന്റ് സെക്രട്ടറി വി.വി രാജീവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

summery: slaughter waste was disposed of in such a manner as to be harmful to the general public, health department take fine