നൈപുണി വികസന കേന്ദ്രത്തിന് കുറ്റ്യാടി മണ്ഡലത്തിൽ തുടക്കമാവുന്നു; ടെലികോം ടെക്നോളജി, ഗ്രാഫിക് ഡിസൈനിംഗ് എന്നീ കോഴ്സുകളിൽ പരിശീലനം നൽകും
കുറ്റ്യാടി: നൈപുണി വികസന കേന്ദ്രത്തിന് കുറ്റ്യാടി മണ്ഡലത്തിൽ തുടക്കമാവുന്നു. കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരള വഴി എല്ലാ ബ്ലോക്കു പഞ്ചായത്തുകളിലും നടപ്പിലാക്കുന്ന പദ്ധതിയാണിത്. ടെലികോം ടെക്നോളജി, ഗ്രാഫിക് ഡിസൈനിംഗ് എന്നീ കോഴ്സുകളാണ് കേന്ദ്രത്തിൽ പരിശീലിപ്പിക്കുക. മണിയൂർ ജി എച്ച് എസ് എസിൽ ആരംഭിക്കുന്ന കേന്ദ്രത്തിന്റെ സെന്റർ കോ-ഓർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു.
കുറ്റ്യാടി എം.എൽ.എ കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ യോഗം ഉദ്‌ഘാടനം ചെയ്‌തു മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ.അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ഡി. പി. ഒ. മനോജ്. പി. പി. പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ടി.രാഘവൻ, തോടന്നൂർ എ.ഇ.ഒ.എം. വിനോദ്, പിടിഎ പ്രസിഡൻറ് പ്രമോദ് മുതുവന, പ്രിൻസിപ്പൽ അനിൽകുമാർ, എച്ച്.എം. രാജീവൻ വളപ്പിൽ കുനി, സുരേന്ദ്രൻ വി.എം എന്നിവർ സംസാരിച്ചു.