പാടിയും ആടിയും ചിത്രം വരച്ചും അവർ തീർത്തത് വേറിട്ട മാതൃക; വടകരയിലെ കലാസംഗമത്തിൽ സ്വരൂപിച്ചത് രണ്ടര ലക്ഷം രൂപ


വടകര: പ്രകൃതി ദുരന്തം തീർത്ത ഉണങ്ങാത്ത മുറിവുകൾക്ക് കരുതലിൻ്റെ,
സഹജീവി സ്നേഹത്തിൻ്റെ ഉദാത്ത മാതൃകകളുമായി വടകരയിലെ ഒരു കൂട്ടം കലാകാരന്മാർ. വയനാട്ടിലെയും വിലങ്ങാട്ടെയും ദുരന്തബാധിതരെ സഹായിക്കാൻ പുതിയ സ്റ്റാൻഡിൽ നടത്തിയ കലാസംഗമം പരിപാടി കാണാൻ
എത്തിയവർ ബക്കറ്റിൽ നിക്ഷേപിച്ച നാണയ ത്തുട്ടുകളിലൂടെയും നോട്ടുകളിലൂടെയും ശേഖരിച്ചത് രണ്ടര ലക്ഷം രൂപയാണ്.

ആഗസ്റ്റ് 31ന് രാവിലെ 9 മുതൽ രാത്രി 9 മണി വരെ 12 മണിക്കൂർ മാത്രം നടത്തിയ കലാസംഗമത്തിലാണ് രണ്ടര ലക്ഷം രൂപ ശേഖരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. രാത്രി 10 മണിക്ക് തന്നെ ലഭിച്ചതുക പൂർണ്ണമായും വടകര തഹസിൽദാർക്ക് കൈമാറി. വടകര പുതിയ ബസ് സ്റ്റാന്റിൽ തത്സമയം ബാനർ എഴുതിക്കൊണ്ട് കലാകാരന്മാരായ ബേബി രാജ്, പവിത്രൻ ഒതയോത്ത് എന്നിവർ കലാ സംഗമത്തിന് തുടക്കം കുറിച്ചത്.

പ്രശ്‌സ്‌ത പിന്നണി ഗായകൻ അജയ് ഗോപാൽ ദുരിതാശ്വാസ നിധി നൽകി കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാക്കളായ ഇവി.വത്സൻ, പ്രേം കുമാർ വടകര, സംസ്ഥാന സർക്കാറിന്റെ പരിസ്ഥിതി മിത്രം അവാർഡ് ജേതാവ് മണലിൽ മോഹനൻ, നഗരസഭ വൈസ് ചെയർമാർ പി.കെ സതീശൻ, ടി വി എ ജലീൽ, വേണു കക്കട്ടിൽ എം സനൽ, കെ.കെ ശ്രീജിത്ത്, സനീഷ് വടകര രാംലാൽ ഷമ്മി, പ്രതാപ് മോണാലിസ, പി.കെ കൃഷ്ണദാസ്, ഡോ. സുജിത്ത്, തുടങ്ങിയവർ ആശംസകൾ നേർന്നു. വിജയൻ കടത്തനാട്, സനീഷ് വടകര, അലോഷ്യ സനീഷ് എന്നിവർ മാജിക് ഷോ അവതരിച്ചു.

Summary: Singing, dancing and painting, they set a different example; Two and a half lakh rupees were collected in the Vadakara Kala Sangam