ഹരിതാമൃതം 2025; മാലിന്യ സംസ്കരണം ഊർജ സംരക്ഷണ മേഖലകളിൽ സർക്കാർ തലത്തിൽ ഗവേഷണ കേന്ദ്രങ്ങൾ ആരംഭിക്കണമെന്ന് ഡോ. സുഭാഷ് ചന്ദ്രബോസ്
വടകര: പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രസക്തി എന്ന വിഷയത്തിൽ വടകരയിൽ ശില്പശാല സംഘടിപ്പിച്ചു. ഹരിതാമൃതം 2025 ൻ്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. റിട്ടയേഡ് ജലവകുപ്പ് ഡയറക്ടറും പരിസ്ഥിതി ശാസ്ത്രജ്ഞ നുമായ ഡോ. വി. സുഭാഷ്ചസന്ദ്ര ബോസ് ശില്പശാല ഉദ്ഘാടനം ചെയ്തു.
എഞ്ചിനീയറിങ്, മാലിന്യ സംസ്കരണം, ഊർജ സംരക്ഷണം തുടങ്ങിയ മേഖലകളിൽ സർക്കാർ തലത്തിൽ ഗവേഷണ കേന്ദ്രങ്ങൾ ആരംഭിക്കണമെന്ന് സുഭാഷ് ചന്ദ്രബോസ് ആവശ്യപെട്ടു. പ്രകൃതിക്ക് പകരം വെക്കാൻ ഒരു സാങ്കേതികവിദ്യക്കും കഴിയില്ല എന്നും അദ്ദേഹം പറഞ്ഞു. മണലിൽ മോഹനൻ അധ്യക്ഷത വഹിച്ചു. കെ.കെ പ്രഭാശങ്കർ സ്വാഗതവും സി.പി ചന്ദ്രൻ നന്ദിയും പറഞ്ഞു.
ഹരിതാമൃതം 2025 പരിപാടിയുടെ ഭാഗമായി വിവിധ വിഷയങ്ങളിൽ ക്ലാസുകൾ സംഘടിപ്പിച്ചു. ശാസ്ത്രീയവും ആരോഗ്യകരവുമായ ഭക്ഷണരീതിയും ജീവിതരീതിയും എന്ന വിഷയത്തിൽ നടന്ന പഠനക്ലാസ് പത്മനാഭൻ കണ്ണമ്പ്രത്തു ഉദ്ഘാടനം ചെയ്തു. എം അനൂപ് വിഷയം അവതരിപ്പിച്ചു. കുനിയിൽ വത്സലൻ അധ്യക്ഷത വഹിച്ചു. സി.കെ.സുധീർ സ്വാഗതവും കെ.പി.ശ്രീധരൻ നന്ദിയും പറഞ്ഞു.
ഔഷധ സസ്യങ്ങളുടെ പ്രാധാന്യം എന്ന വിഷയത്തിൽ കെ. തങ്കച്ചൻ വൈദ്യർ ക്ലാസെടുത്തു. വി.പി രമേശൻ അധ്യക്ഷത വഹിച്ചു. പി.കെ പ്രകാശൻ സ്വാഗതവും ഒഎ.ലക്ഷ്മി ടീച്ചർ നന്ദിയും പറഞ്ഞു.

ഹരിതാമൃതം ചീഫ് കോർഡിനേറ്ററായിരുന്ന പി.ബാലൻ മാസ്റ്ററുടെ പേരിൽ ഏർപ്പെടുത്തിയ അവാർഡുകൾ പരിപാടിയിൽ വിതരണം ചെയ്തു. വടകര വിദ്യാഭ്യസ ജില്ലയിലെ സ്കൂളുകളിലെ മികച്ച പരിസ്ഥിതി പ്രവർത്തനങ്ങൾക്കായാണ് അവാർഡ് ഏർപ്പെടുത്തിയത്. ചത്താങ്ങോട് എ.ജെ മെമ്മോറിയൽ സ്കൂൾ, വൈക്കിലിശ്ശേരി യു.പി സ്കൂൾ, അറക്കില്ലാട് ജെ.ബി സ്കൂൾ എന്നീ സ്കൂളുകളാണ് അവാർഡിന് അർഹത നേടിയത്.
പി.പി ദാമോദരൻ മാസ്റ്റർ അവാർഡുകൾ വിതരണം ചെയ്തു. പ്രശസ്ത ചരിത്ര ഗ്രന്ഥകാരൻ പി ഹരീന്ദ്രനാഥ് ബാലൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. പ്രൊഫോസർ കെ.കെ മഹമൂദ് അധ്യക്ഷത വഹിച്ചു. ടി.കെ രാമദാസ് സ്വാഗതവും കെ.പി വിനോദൻ നന്ദിയും പറഞ്ഞു.
Summary: Haritamrutam 2025; should start research centers at the government level in the areas of waste management and energy conservation. Dr. Subhash Chandra Bose