നിയന്ത്രണം വിട്ട ബൈക്ക് ഉയര്‍ന്നു പൊങ്ങി ട്രാന്‍സ്‌ഫോര്‍മറിന്റെ വേലിക്കെട്ടിനുള്ളില്‍ വീണു; ഇടുക്കിയില്‍ തലനാരിഴയ്ക്ക് ഒഴിവായത് വലിയ അപകടം (വീഡിയോ കാണാം)


ഇടുക്കി: അമിത വേഗതയിലെത്തി നിയന്ത്രണം വിട്ട ബൈക്ക് ഉയര്‍ന്ന് പൊങ്ങി ട്രാന്‍സ്‌ഫോര്‍മറിന്റെ വേലിക്കെട്ടിനുള്ളില്‍ വീണു. ഇടുക്കി ജില്ലയിലെ വെള്ളയാംകുടിയിലാണ് സംഭവം. തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത്.

ബൈക്ക് ഓടിച്ചിരുന്ന കട്ടപ്പന വലിയകണ്ടം സ്വദേശി വിഷ്ണുപ്രസാദ് അത്ഭുതകരമായി രക്ഷപ്പെട്ടു. ബൈക്ക് ട്രാന്‍സ്‌ഫോര്‍മര്‍ വേലിക്കുള്ളിലെത്തിയെങ്കിലും വിഷ്ണുപ്രസാദ് പുറത്തേക്കാണ് വീണത്.

കാര്യമായ പരിക്കേല്‍ക്കാതിരുന്ന വിഷ്ണുപ്രസാദ് പിന്നാലെയെത്തിയ സുഹൃത്തിന്റെ ബൈക്കില്‍ കയറി പോയി. കെ.എസ്.ഇ.ബി അധികൃതരെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാല്‍ കൂടുതല്‍ അപകടങ്ങള്‍ ഒഴിവായി.

പിന്നീട് പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി ജെ.സി.ബിയുടെ സഹായത്തോടെ ബൈക്ക് പുറത്തെടുത്തു. ബൈക്കിന്റെ നമ്പര്‍ ഉപയോഗിച്ച് ഉടമയെ കണ്ടെത്തി നടപടിയെടുക്കാനാണ് മോട്ടോര്‍വാഹന വകുപ്പിന്റെയും പൊലീസിന്റെയും തീരുമാനം.

അപകടത്തിന്റെ ദൃശ്യം സമീപമുണ്ടായിരുന്ന സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

വീഡിയോ കാണാം: