കട്ടിപ്പാറയിൽ മരപ്പണിക്കിടെ ഷോക്കേറ്റു ; കൂരാച്ചുണ്ട് സ്വദേശി മരിച്ചു


കട്ടിപ്പാറ: കൂരാച്ചുണ്ട് സ്വദേശിയായ മരപ്പണിക്കാരൻ കട്ടിപ്പാറ ചെമ്പ്രകുണ്ടയിൽ ജോലിയ്ക്കിടെ ഷോക്കേറ്റ് മരിച്ചു. കൂരാച്ചുണ്ട് കല്ലാനോട് 27-ാം മൈൽ പറയംകണ്ടത്തിൽ പ്രദീപാണ് മരിച്ചത്.

വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു അപകടം. കട്ടിപ്പാറ ചെമ്പ്ര കുണ്ട് മുഹമ്മദിന്റെ വീട്ടിൽ ജോലി ചെയ്യുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. നാല്പത്തിയാറ് വയസായിരുന്നു.

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.