ടിപ്പര്‍ലോറി കഴുകുന്നതിടെ ഡ്രൈവര്‍ മരിച്ചു: വാഹനം കഴുകുന്ന മെഷീനില്‍ നിന്ന് ഷോക്കേറ്റതെന്ന് പ്രാഥമിക നിഗമനം


മാനന്തവാടി: ടിപ്പര്‍ലോറി കഴുകുന്നതിനിടെ ഡ്രൈവര്‍ ഷോക്കേറ്റ് മരിച്ചു. മാനന്തവാടി ഒഴക്കൊടിമുള്ളത്തില്‍ ബിജു ആണ് മരിച്ചത്. നാല്‍പ്പത്തിമൂന്ന് വയസായിരുന്നു.

ഞായറാഴ്ച വൈകുന്നേരം ആറോടെ തവിഞ്ഞാല്‍ തണ്ടേക്കാട് ക്രഷറിലായിരുന്നു അപകടം. വാഹനം കഴുകുന്ന മെഷീനില്‍ നിന്ന് ഷോക്കേറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

സമീപത്തുണ്ടായിരുന്നവര്‍ ഉടനെ മാനന്തവാടിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു. കെ.എസ്.ഇ.ബി അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

[mid3