വടകര നഗരസഭ മുൻ കൗൺസിലർ മേപ്പയിൽ കുളങ്ങരത്ത് ശാരദ ടീച്ചർ അന്തരിച്ചു


വടകര: മേപ്പയിൽ കുളങ്ങരത്ത് ജയാ നിവാസിൽ ശാരദ ടീച്ചർ അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. ചീനംവീട് നോർത്ത് ജെ ബി സ്കൂൾ മുൻ പ്രധാന അധൃാപികയും മാനേജറുമായിരുന്നു. വടകര നഗരസഭയിൽ 12 വർഷത്തോളം കൗൺസിലറായി പ്രവർത്തിച്ചിരുന്നു.

പരേതരായ അപ്പുമാസ്റ്ററുടെയും അമ്മാളുഅമ്മയുടെയും മകളാണ്.
ഭർത്താവ്: പരേതനായ ഒ ജി കുറുപ്പ്
മക്കൾ: അനിത, അജയകുമാർ, അനില

മരുമക്കൾ: അഡ്വക്കേറ്റ് പി പി പ്രേംനാഥ്, ഡോ. പി ജേൃാതികുമാർ
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ നടക്കും.