പുതിയ തലമുറയെ സ്വപ്നങ്ങളും മൂല്യങ്ങളുമായി വളർത്തിയെടുക്കുകയാണ് അധ്യാപകരുടെ ദൗത്യം; ഉമ്മത്തൂർ എം.എൽ.പി സ്‌കൂള്‍ വാര്‍ഷികാഘോഷ വേദിയില്‍ ഷാഫി പറമ്പില്‍ എംപി


ഉമ്മത്തൂർ: പുതിയ തലമുറയെ സ്വപ്നങ്ങളും മൂല്യങ്ങളുമായി വളർത്തിയെടുക്കുകയാണ് അധ്യാപകരുടെ ദൗത്യമെന്ന് ഷാഫി പറമ്പില്‍ എംപി. 35 വർഷം ഉമ്മത്തൂർ എം.എൽ.പി സ്കൂളിൽ അധ്യാപികയായി സേവനം അനുഷ്ഠിച്ച് ഹെഡ്മിസ്ട്രസായി വിരമിക്കുന്ന സുമിത ടീച്ചറുടെ യാത്രയയപ്പ് സമ്മേളനവും 142 ആം വാർഷിക ആഘോഷവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു അദ്ദേഹം.

പുതിയ തലമുറയെ സ്വപ്നങ്ങളും മൂല്യങ്ങളുമായി വളർത്തിയെടുക്കുകയാണ് ഒരു അധ്യാപകൻ ചെയ്യേണ്ട പ്രധാന ദൗത്യം. ഈ ദൗത്യത്തിൽ സുമിത ടീച്ചർ മാതൃകാപരമായ സേവനം നടത്തി. വിദ്യാഭ്യാസം അർത്ഥവത്താവാൻ, സ്‌നേഹവും സഹിഷ്ണുതയും അധ്യാപകന്റെ ഉള്ളിലുണ്ടാകണം. അത്തരം ഒരു അതുല്യ അധ്യാപികയാണ് സുമിത ടീച്ചറെന്ന് എം.പി പറഞ്ഞു.

സഖാഫത്ത് മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് പ്രൊഫ.പി മമ്മു സാഹിബ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരം പൊന്നാടയണിയിച്ചു. അഹമ്മദ് പുന്നക്കൽ ടി.കെ ഖാലിദ് മാസ്റ്റർ, ആർ.പി ഹസ്സൻ ഉപഹാരം നൽകി. സ്കൂളിൽ മർഹൂം വെളുത്ത പറമ്പത്ത് സൂപ്പി ഹാജിയുടെ സ്മരണയിൽ നിർമിച്ചു നൽകുന്ന കിഡ്സ്‌ പാർക്കിന്റെ ഫണ്ട് മകൻ വി.സി ഹാരിസ് കൈമാറി. ബ്ലോക്ക് മെമ്പർ ദ്വര, കൊത്തിക്കുടി കുഞ്ഞബ്ദുള്ള മാസ്റ്റർ, ഹമീദ് ഹാജി അമ്പലത്തിങ്കൽ, ടി.എ സലാം, അബ്ദുള്ള വല്ലങ്കണ്ടത്തിൽ, ഉസ്മാൻ മാസ്റ്റർ, അലി തൊടുവയിൽ, ഹാരിസ് കൊത്തിക്കുടി, മോഹനൻ പാറക്കടവ്, പ്രമോദ് പാറോൾ എന്നിവർ സംസാരിച്ചു. സ്വാഗത സംഗം ചെയർമാൻ ലത്തീഫ് പൊന്നാണ്ടി സ്വാഗതവും ട്രഷറർ നവാസ് തൈക്കണ്ടി നന്ദിയും പറഞ്ഞു.

Description: Shafi Parambil MP at the Ummathur MLP School annual celebration