പതിനാലുകാരിയ്ക്കെതിരെ ലൈംഗികാതിക്രമം; മണിയൂർ സ്വദേശിയായ വയോധികൻ പയ്യോളി പൊലീസിന്റെ പിടിയിൽ


പയ്യോളി: പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ വയോധികൻ അറസ്റ്റിൽ. മണിയൂർ കുന്നത്തുകര മീത്തലെ പൊട്ടൻകണ്ടി രാജൻ (61) ആണ് അറസ്റ്റിലായത്. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് പൊലീസ് നടപടി.

ഒക്ടോബർ 15നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഇന്ന് ഉച്ചയോടെയാണ് പ്രതിയെ പിടികൂടിയത്. പയ്യോളി പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Summary: Sexual assault against a fourteen-year-old girl; Vyodhikan in Payyoli, a native of Maniyur, is in the custody of the police.