പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ ലെെം​ഗികമായി പീഡിപ്പിച്ചതായി പരാതി; കുറ്റ്യാടിയിൽ വ്യാപാരി റിമാൻഡിൽ


കുറ്റ്യാടി: പത്തും പതിനൊന്നും വയസ്സുള്ള പെണ്‍കുട്ടികളെ പീഡിപ്പിച്ച വ്യാപാരി റിമാന്‍ഡില്‍. തളീക്കരയില്‍ കച്ചവടം നടത്തുന്ന കരണ്ടോട് കൂരിന്റവിടെ തയ്യുള്ളതില്‍ മജീദിനെയാണ് (62) കുറ്റ്യാടി പൊലീസ് അറസ്റ്റ് ചെയ്തത്.

കടയില്‍ വെച്ച് സ്കൂള്‍ വിദ്യാര്‍ഥികളെ ലൈംഗീകമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. അന്വേഷണം നടക്കുന്നതിനിടെ ഒളിവില്‍ കഴിഞ്ഞ മജീദ് വ്യാഴാഴ്ചയാണ് അറസ്റ്റിലായത്.