കരിമ്പനത്തോട്ടിലേക്ക് മലിനജലം ഒഴുക്കുന്നു; സ്വകാര്യ ലോഡ്ജ് അടച്ചുപൂട്ടാൻ വടകര നഗരസഭയുടെ നിർദ്ദേശം
വടകര: മലിനജലം പൊതുസ്ഥലത്തേക്ക് ഒഴുക്കിവിടുന്ന സ്വകാര്യ സ്ഥാപനത്തിനെതിരെ വടകര നഗരസഭയുടെ നടപടി. പുതിയ സ്റ്റാന്റിനു സമീപം അൽമ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന സിറ്റി ലോഡ്‌ജ് അടച്ചുപൂട്ടാൻ വടകര നഗരസഭാ സെക്രട്ടറി ഉത്തരവിട്ടു. ജനവാസ കേന്ദ്രമായ കരിമ്പനപ്പാലത്തെ തോട്ടിലേക്ക് മലിനജലം ഒഴുക്കുന്നു എന്ന പരാതി പരിശോധിച്ചതിന് ശേഷമാണ് നടപടി.
മുനിസിപ്പൽ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് സിറ്റി ലോഡ്‌ജിൽ നിന്ന് മലിനജലം ഓവുചാലിലേക്ക് പുറന്തള്ളുന്നതായി കണ്ടെത്തിയത്. ഇന്ന് നഗരസഭ സെക്രട്ടറി എൻ.കെ.ഹരീഷിൻ്റെ
നേതൃത്വത്തിൽ ആരോഗ്യവിഭാഗം സ്ഥലത്തെത്തി പരിശോധിക്കുകയായിരുന്നു.

പരിശോധനയിൽ വീഴ്ച കണ്ടെത്തിയതിനെ തുടർന്നാണ് ലോഡ്‌ജ് പൂട്ടാൻ നിർദേശം നൽകിയത്. താമസക്കാർ ഒഴിഞ്ഞുപോകാൻ 48 മണിക്കൂർ അനുവദിച്ചിട്ടുണ്ട്. അതിനു ശേഷം മാലിന്യ സംസ്‌കരണത്തിനു മതിയായ സംവിധാനം ഒരുക്കിയാലേ ലോഡ്‌ജ് തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകൂ എന്നും നഗരസഭ അധികൃതർ അറിയിച്ചു.
Summary: Sewage is being discharged into the Karimpanathothot; Vadakara Municipality orders closure of private lodge