പേരാമ്പ്ര കെ.എസ്.ഇ.ബി. ഓഫീസിൽ സെപ്റ്റിക് ടാങ്ക് നിറഞ്ഞു; ജീവനക്കാരും ഓഫീലെത്തുന്നവരും ദുരിതത്തിൽ


പേരാമ്പ്ര: പേരാമ്പ്ര കെ.എസ്.ഇ.ബി. ഓഫീസിലെ ശൗചാലയത്തിന്റെ സെപ്റ്റിക് ടാങ്ക് നിറഞ്ഞത് ജീവനക്കാർക്കും ഓഫീലെത്തുന്നവർക്കും ദുരിതമാകുന്നു. രണ്ട് സെക്ഷൻ ഓഫീസും സബ് സ്റ്റേഷനുമെല്ലാമായി 100-ഓളം ജീവനക്കാർ ഈ കെട്ടിടത്തിൽ ജോലി ചെയ്യുന്നുണ്ട്.

ടാങ്ക് നിറഞ്ഞതുമൂലം കെ.എസ്.ഇ.ബി.യുടെ സ്റ്റോറായി ഉപയോഗിക്കുന്ന സ്ഥലത്തേക്ക് വെള്ളം ഒഴുകിയെത്തി കെട്ടിനിൽക്കുകയാണ്. വെള്ളം കെട്ടി നിൽക്കുന്നത് മൂലം കൊതുക് ശല്യവുമുണ്ട്.

വെട്ടുകല്ലുള്ള സ്ഥലമായതിനാൽ വെള്ളം മണ്ണിനടിയിലേക്ക് എളുപ്പത്തിൽ വാർന്നുപോകാത്തതാണ് ടാങ്ക് നിറയാനുള്ള കാരണം. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും പ്രശ്നം പരിഹാരമില്ലാതെ തുടരുകയാണ്.