മുതിർന്ന കോൺ​ഗ്രസ് നേതാവ് വില്ല്യാപ്പള്ളി കേളോത്ത് മൊയ്തു മാസ്റ്റർ അന്തരിച്ചു


വില്ല്യാപ്പള്ളി: മുതിർന്ന കോൺ​ഗ്രസ് നേതാവ് വില്ല്യാപ്പള്ളി കേളോത്ത് മൊയ്തു മാസ്റ്റർ അന്തരിച്ചു. തൊണ്ണൂറ്റി നാല് വയസായിരുന്നു. വില്ല്യാപ്പള്ളി എം എൽ പി സ്കൂൾ റിട്ട. പ്രധാനാധ്യാപകനാണ്.

കോൺ​ഗ്രസ് ബ്ലോക്ക് പ്രസിഡണ്ട്, ജില്ലാ കോൺ​ഗ്രസ് കമ്മിറ്റി അം​ഗം, വില്ല്യാപ്പള്ളി മുസ്ലിം ജമാ അത്ത് സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു.
ഭാര്യ: പരേതയായ ആയിശ

മക്കൾ: മുഹമ്മദ്, മജീദ്, സുലൈഖ,ഫാത്തിമ,
മരുമക്കൾ: ആയിശ, സാറ, പരേതരായ സൂപ്പി, കുഞ്ഞമ്മദ്